
തമിഴ്നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ആവേശം ഒട്ടും കുറയുന്നില്ല. മുഖ്യമന്ത്രിയായിരുന്ന സ്റ്റാലിന്റെ തോൽവിയും വിജയ്‌യുടെ ടിവികെയുടെ അപ്രതീക്ഷിത വിജയവും വലിയ ചർച്ചകൾക്ക് കൂടിയാണ് തമിഴ്നാട്ടിൽ വഴിതുറന്നിരിക്കുന്നത്. മുഖ്യമന്ത്രിയാവാൻ അധികാരമേൽക്കാൻ വിജയ് ശ്രമം തുടങ്ങിയെന്നാണ് തമിഴ്നാട്ടിൽനിന്നുള്ള റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പിന് മുൻപ് കരൂർ ദുരന്തവും, ജനനായകൻ റിലീസ് തടഞ്ഞതും, ഭാര്യ സംഗീത വിവാഹ മോചന ഹർജി ഫയൽ ചെയ്തതും തെരഞ്ഞെടുപ്പിൽ വിജയ്ക്ക് പ്രതികൂലമായി ഭവിക്കുമെന്ന തോന്നലുകൾ എല്ലാം തന്നെ ഇല്ലാതാക്കിക്കൊണ്ടാണ് വിജയ്‍യും ടിവികെയും തെരഞ്ഞെടുപ്പിൽ വിജയിച്ചത്.
വിജയ്‌ക്കൊപ്പം തന്നെ ഏറ്റവും കൂടുതൽ ഇപ്പോൾ ഉയർന്നു കേൾക്കുന്ന പേരാണ് തൃഷയുടേത്. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തൃഷ വിജയ്‌യുടെ വീട്ടിലെത്തിയ ദൃശ്യങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. വിജയ്- സംഗീത വിവാഹബന്ധം തകരാൻ കാരണം തൃഷയാണെന്ന അഭ്യൂഹങ്ങൾക്കിടയിലായിരുന്നു ഈ സംഭവവികാസങ്ങളെല്ലാം എന്നതും ശ്രദ്ധേയമാണ്. ഇതിന് പിന്നാലെ വിജയ്‌യുടെ തെരഞ്ഞെടുപ്പ് വിജയം തൃഷയ്ക്കുള്ള പിറന്നാൾ സമ്മാനമാണെന്ന് തമിഴ് സിനിമയിലെ താരങ്ങളടക്കം നിരവധി പേര് കമന്റ് ചെയ്തിരുന്നു.
ഇപ്പോഴിതാ വിജയ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ തൃഷയ്ക്ക് ലഭിക്കുന്ന അഭിനന്ദങ്ങളിൽ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ഗായത്രി ശങ്കർ. സഹനടനുമായി വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നത് ഒരു നടിയായിരുന്നെങ്കില്‍, അവളുടെ പങ്കാളിയുമായുള്ള ബന്ധം അതുകാരണം തകര്‍ച്ചയുടെ വക്കിലാണെങ്കില്‍ പുരുഷവര്‍ഗം രോഷം കൊണ്ട് തിളച്ച് മറിഞ്ഞേനെ എന്നാണ് ഗായത്രി ശങ്കർ പറയുന്നത്.
"തന്റെ സഹനടനുമായി വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നത് ഒരു നടിയായിരുന്നെങ്കില്‍, അവളുടെ പങ്കാളിയുമായുള്ള ബന്ധം അതുകാരണം തകര്‍ച്ചയുടെ വക്കിലാണെങ്കില്‍, അതിനെ ഇങ്ങനെ ലളിതവത്കരിക്കുകയോ തമാശയായി അവതരിപ്പിക്കുകയോ ചെയ്യില്ലായിരുന്നു. പുരുഷവര്‍ഗം മുഴുവന്‍ രോഷം കൊണ്ട് തിളച്ച് മറിഞ്ഞേനെ. അവളുടെ മേല്‍ അസഭ്യം ചൊരിഞ്ഞേനെ. ജയിക്കുന്നത് പോയിട്ട് രോഷാകുലരായ ആള്‍ക്കൂട്ടത്തെ ഭയന്ന് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലായേനെ." ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ഗായത്രിയുടെ പ്രതികരണം. സൂപ്പർ ഡീലക്സ്, വിക്രം, ന്നാ താൻ കേസ് കൊട് തുടങ്ങീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് ഗായത്രി ശങ്കർ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ