
സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങി പ്രേക്ഷക മനസുകളിൽ ഇടംനേടിയ താരമാണ് നടി ഇന്ദുലേഖ. കൂടുതൽ സീരിയലുകളിൽ സജീവമായിരിക്കുകയാണ് ഇന്ദുലേഖ ഇപ്പോൾ. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. നൃത്ത പരിപാടികളുടെയും മറ്റും ചിത്രങ്ങൾ അവര്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ ഒരു പരിപാടിക്കായി തയാറെടുക്കുന്ന താരത്തിന്‍റെ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ഷെഫ് പിള്ളയുടെ മാസ്റ്റർ ഷെഫ് പരിപാടിക്കായുള്ള തയാറെടുപ്പ് എന്ന ക്യാപ്ഷനോടെയാണ് ബിഹൈൻഡ് ദ സീൻസ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കുക്കിംഗ് ഷോ, ഷെഫ് പിള്ള എന്നീ ടാഗുകളും താരം നൽകിയിട്ടുണ്ട്. ഷെഫ് പിള്ളയ്‌ക്കൊപ്പം കുക്കറി ഷോയിൽ പങ്കെടുത്ത ഇന്ദുലേഖ തന്റെ സിനിമയിലേക്കുള്ള വരവിനെക്കുറിച്ചും സിനിമയിലും സീരിയലിലും മുപ്പത് വർഷത്തോളമായി നിലനില്‍ക്കുന്നതിനെക്കുറിച്ചും സംസാരിച്ചിരുന്നു. ഇരുപതാം വയസ്സിലായിരുന്നു ഇന്ദുലേഖയുടെ വിവാഹം. സംവിധായകൻ ശങ്കർ കൃഷ്ണ ആയിരുന്നു ഇന്ദുലേഖയുടെ ഭർത്താവ്.
ഒരു അപകടം സംഭവിച്ച ശേഷം തുടർച്ചയായി പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നതോടെ ഭർത്താവിൽ മദ്യപാന ശീലം കൂടുകയും അത് കരൾ രോഗത്തിൽ എത്തി നിൽക്കുകയുമായിരുന്നു. ഭർത്താവിന് ലിവർ സിറോസിസ് ബാധിച്ചതോടെ ജീവിതം ദുരിതത്തിലായിത്തുടങ്ങിയ നാളുകളിൽ ആയിരുന്നു മകളുടെ ജനനം. ആദ്യ സിനിമ വിനയൻ സാറിന്റെ ആകാശഗംഗ ആയിരുന്നു. എന്റെ ഒരു ഫോട്ടോ ഒരു മാഗസിനിൽ കവർ പേജായി വന്നിരുന്നു. ചൈൽഡ് ആർട്ടിസ്റ്റ് ആയി വന്നിട്ട് ഇപ്പോൾ 30 വർഷത്തോളം ആയി അഭിനയത്തിൽ നിൽക്കുന്നു. ഇതിനൊപ്പം തന്നെ ആണ് പഠിത്തവും ജോലിയും ഒക്കെ കൊണ്ടുപോയത്. സിനിമയും സീരിയലും ഒരുപോലെ കൊണ്ടുപോയിരുന്നതാണ്. രണ്ടും ഒരുപോലെ ഇഷ്ടമാണെന്നും ഇന്ദുലേഖ പറയുന്നു.
ALSO READ : ഡാബ്സിയുടെ ശബ്ദത്തില്‍ 'മന്ദാകിനി'യിലെ 'വട്ടെപ്പം' ഗാനം പുറത്തിറങ്ങി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ