സംവിധാനം രേവതി, നായികയായി കാജോള്‍; 'സലാം വെങ്കി' റിലീസ് പ്രഖ്യാപിച്ചു

Published : Oct 04, 2022, 08:42 AM IST
സംവിധാനം രേവതി, നായികയായി കാജോള്‍; 'സലാം വെങ്കി' റിലീസ് പ്രഖ്യാപിച്ചു

Synopsis

'സുജാത' എന്ന കഥാപാത്രമായിട്ടാണ് കാജോള്‍ അഭിനയിക്കുന്നത്.

കാജോളിനെ നായികയാക്കി നടി രേവതി സംവിധാനം ചെയ്യുന്ന ‘സലാം വെങ്കി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 9ന് ചിത്രം തിയേറ്ററുകളിലെത്തും. കാജോളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ വർഷം ഫെബ്രുവരിയിൽ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചത്. 

'സുജാത' എന്ന കഥാപാത്രമായിട്ടാണ് കാജോള്‍ അഭിനയിക്കുന്നത്. ജീവിത പ്രതിസന്ധികളെ ഒരു പുഞ്ചിരിയോടെ നേരിടുന്ന അമ്മയാണ് 'സുജാത' എന്ന കഥാപാത്രം. യഥാര്‍ഥ കഥയാണ് ചിത്രത്തിന്റെ പ്രമേയമായി വരുന്നത്. സമീര്‍ അറോറയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

സൂരജ് സിങ്, ശ്രദ്ധ അഗ്രവാള്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം. ബിലീവ് പ്രൊഡക്ഷൻസ്, ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്ഷൻസ് എന്നിവയാണ് ബാനര്‍. സലാം വെങ്കി ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 'ദി ലാസ്റ്റ് ഹുറാ' എന്നായിരുന്നു ചിത്രത്തിന് ആദ്യം പേരിട്ടിരുന്നത്. പിന്നീട് ഇത് മാറ്റുകയായിരുന്നു. 

11 വർഷത്തിന് ശേഷമാണ് രേവതി വീണ്ടും സംവിധായികയുടെ കുപ്പായം അണിയുന്നത്. 'മിത്ര് മൈ ഫ്രണ്ട്' എന്ന ഇംഗ്ലീഷ് ചിത്രമായിരുന്നു ആദ്യമായി രേവതി സംവിധാനം ചെയ്‍തത്. ദേശീയ അവാര്‍ഡും ചിത്രത്തിന് ലഭിച്ചിരുന്നു. 'മിത്ര് മൈ ഫ്രണ്ട്' ഇംഗ്ലീഷിലും 'ഫിര്‍ മിലേംഗ' ഹിന്ദിയിലും ഫീച്ചര്‍ സിനിമയായി സംവിധാനം ചെയ്‍ത രേവതി 'കേരള കഫേ' (മലയാളം), 'മുംബൈ കട്ടിംഗ്' (ഹിന്ദി) എന്നീ ആന്തോളജികളിലും ഭാഗമായി.

കണ്ണുകളില്‍ പ്രണയം പറയുന്ന മഴപ്പാട്ട്; ഗോവിന്ദ് വസന്തയുടെ മാജിക്കിൽ 'പടവെട്ട്' ഗാനം

അതേസമയം, ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്കാരം രേവതിക്ക് ലഭിച്ചിരുന്നു. ഭൂതകാലം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്കാരം. വര്‍ഷങ്ങള്‍ നീണ്ട അഭിനയ ജീവിതത്തില്‍ ഇതാദ്യമായിട്ടായിരുന്നു രേവതിക്ക് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്. ഷെയ്ന്‍ നിഗം ആയിരുന്നു ഭൂതകാലത്തില്‍ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ആണുങ്ങളെ വിശ്വസിക്കാം, സ്ത്രീകളെ വിശ്വസിക്കാനാവില്ല, അത്മഹത്യ ചെയ്യില്ല, ജയേട്ടനൊപ്പം ഉറച്ച് നിൽക്കും':ജയചന്ദ്രൻ കൂട്ടിക്കലിന്റെ ഭാര്യ
'സീരീയൽ കണ്ട് ഡിവോഴ്‍സിൽ നിന്ന് പിൻമാറി, എന്നെ വിളിച്ച് നന്ദി പറഞ്ഞു'; അനുഭവം പറഞ്ഞ് ഷാനവാസ്