മുഖത്ത് മീശവെച്ച ഈ ശ്രീരാമൻ ഏതാണ് ?; പ്രഭാസിനെ ട്രോളി നടി, വിമർശനവുമായി ആരാധകർ

Published : Jun 11, 2023, 08:56 AM ISTUpdated : Jun 11, 2023, 08:58 AM IST
മുഖത്ത് മീശവെച്ച ഈ ശ്രീരാമൻ ഏതാണ് ?; പ്രഭാസിനെ ട്രോളി നടി, വിമർശനവുമായി ആരാധകർ

Synopsis

മീശ വെച്ച ഇയാളെ കാണുമ്പോള്‍ കര്‍ണ്ണന്റെ ലുക്കാണെന്ന് കസ്തൂരി കളിയാക്കി.

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ആദിപുരുഷ്. ബാഹുബലി എന്ന ഒറ്റച്ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ പ്രഭാസ് നായകനായി എത്തുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. സിനിമയിൽ രാമനായുള്ള പ്രഭാസിന്റെ വേഷത്തെ സംബന്ധിച്ച് നിരവധി ചർച്ചകളും വിമർശനങ്ങളും നേരത്തെ നടന്നിരുന്നു. ഇപ്പോഴിതാ പ്രഭാസിന്റെ ലുക്കിനെ കളിയാക്കി രം​ഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ നടി കസ്തൂരി ശങ്കര്‍. 

മീശ വെച്ച ഇയാളെ കാണുമ്പോള്‍ കര്‍ണ്ണന്റെ ലുക്കാണെന്ന് കസ്തൂരി കളിയാക്കി. "രാംജിയെ മീശ കൊണ്ട് ചിത്രീകരിക്കുന്ന എന്തെങ്കിലും പാരമ്പര്യമുണ്ടോ? എന്തിനാണ് ആളുകളെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടി ഇങ്ങനെ ഉണ്ടാക്കിയിരിക്കുന്നത്? പ്രഭാസ് രാമനെപ്പോലെയല്ല കര്‍ണനെപ്പോലെയാണ് കാണപ്പെടുന്നത്", എന്നാണ് നടി കുറിച്ചത്. പിന്നാലെ കസ്തൂരിക്ക് എതിരെ പ്രഭാസ് ആരാധകര്‍ വിമര്‍ശനവുമായി രംഗത്തെത്തുക ആയിരുന്നു. 

നേരത്തെ ചിത്രത്തിന്റെ ടീസറിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. വിഎഫ്എക്സിനെ പരിഹസിച്ചും വിമർശിച്ചും നിരവധി പേരാണ് രം​ഗത്തെത്തിയത്. കൊച്ചു ടിവിക്ക് വേണ്ടിയാണോ സിനിമ ഒരുക്കിയതെന്നാണ് പലരും ചോദിച്ചത്. രാമായണത്തെയും രാവണനെയും ആദിപുരുഷ് തെറ്റായി ചിത്രീകരിക്കുന്നുവെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. 

പ്രഭാസിനെ നായകനാക്കി ഓം റൗവത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദി പുരുഷ്. ജൂണ്‍ 16നാണ് ചിത്രം പ്രദര്‍ശനത്തിനെത്തും. രാമനായി പ്രഭാസ് എത്തുമ്പോൾ രാവണനായി സെയ്ഫ് അലിഖാനും ചിത്രത്തിൽ എത്തുന്നു.  ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സണ്ണി സിംഗ്, ദേവ്‍ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അടുത്തിടെ കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം? നിവിന്‍ പോളിയുടെ മറുപടി
'മിസ് യൂ ലെജന്‍ഡ്'; യുട്യൂബില്‍ ആ ശ്രീനിവാസന്‍ സിനിമകളെല്ലാം വീണ്ടും കണ്ട് മലയാളികള്‍