'ദൈവത്തിൽ നിന്നുള്ള ദിവ്യ അനുഗ്രഹം'; തൃശൂരിൽ നാരീപൂജയിൽ പങ്കെടുത്ത് ഖുശ്ബു

Published : Oct 03, 2023, 09:42 PM ISTUpdated : Oct 03, 2023, 09:49 PM IST
'ദൈവത്തിൽ നിന്നുള്ള ദിവ്യ അനുഗ്രഹം'; തൃശൂരിൽ നാരീപൂജയിൽ പങ്കെടുത്ത് ഖുശ്ബു

Synopsis

ഒക്ടോബർ ഒന്നാം തിയതി ആയിരുന്നു പൂജ നടന്നതെന്ന് നടി പറയുന്നു.

രുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായിക ആയിരുന്നു ഖുശ്ബു. ബാലതാരമായി വെള്ളിത്തിരയിൽ തുടക്കം കുറിച്ച അവൻ പിന്നീട് രജനികാന്ത്, കമലഹാസൻ, മോഹൻലാൽ, മമ്മൂട്ടി തുടങ്ങി സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങി. വിവാഹ ശേഷവും അഭിനയത്തിൽ സജീവമായി തുടരുന്ന ഖുശ്ബു രാഷ്ട്രീയത്തിലും സജീവമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ കുഞ്ഞ് വലിയ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇതെല്ലാം ശ്രദ്ധനേടാറുമുണ്ട്. ഈ അവസരത്തിൽ തൃശൂർ പെരിങ്ങോട്ടുകര വിഷ്ണുമായ ക്ഷേത്രത്തിൽ നാരീപൂജയിൽ പങ്കെടുത്ത വിശേഷം പങ്കുവയ്ക്കുക ആണ് ഖുശ്‌ബു.

ഒക്ടോബർ ഒന്നാം തിയതി ആയിരുന്നു പൂജ നടന്നതെന്ന് നടി പറയുന്നു. ഈ പൂജയിൽ തെരഞ്ഞെടുക്കപ്പെട്ടവരെ മാത്രമെ ക്ഷണിക്കുള്ളൂ എന്നും തനിക്ക് അതിനുള്ള ഭാ​ഗ്യം ലഭിച്ചതിൽ സന്തോഷം ഉണ്ടെന്നും ഖുശ്ബു പറഞ്ഞു. പൂജയുടെ ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ താരം പങ്കുവച്ചിട്ടുണ്ട്. 

‘ദൈവത്തിൽ നിന്നുള്ള ദിവ്യാനു​ഗ്രഹം, തൃശൂരിലെ വിഷ്ണുമായ ക്ഷേത്രത്തിൽ നാരീപൂജ ചെയ്യാൻ ക്ഷണിച്ചു. അത് ഭാഗ്യമായി ഞാൻ കരുതുകയാണ്. തെരഞ്ഞെടുക്കപ്പെട്ടവരെ മാത്രമാണ് പൂജയിൽ ക്ഷണിക്കുന്നത്. ദേവി തന്നെ വ്യക്തിയെ തെരഞ്ഞെടുക്കുന്നു എന്നാണ് വിശ്വാസം. ഈ ഒരു ഭാ​ഗ്യം ലഭിച്ചതിലും ഈ ബഹുമതി നൽകി അനു​ഗ്രഹിച്ചതിലും ക്ഷേത്രത്തിലെ എല്ലാവരോടും നന്ദി അറിയിക്കുന്നു. ദിവസവും പ്രാർത്ഥിക്കുന്ന, നമ്മെ കാത്തുരക്ഷിക്കാൻ ഒരു പവർ ഉണ്ടെന്ന് വിശ്വസിക്കുന്ന എല്ലാവർക്കും നല്ല കാര്യങ്ങൾ കൊണ്ടുവരുമെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാ പ്രിയപ്പെട്ടവർക്കും ലോകത്തിനും സന്തോഷകരവും സമാധാനപൂർവവുമായ കാര്യങ്ങൾ നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു’, എന്നാണ് ഖുശ്ബു ട്വിറ്ററിൽ കുറിച്ചത്. അതേസമയം, ഈ വര്‍ഷം ഫെബ്രുവരിയില്‍ ഖുശ്ബുവിനെ ദേശീയ വനിതാ കമ്മീഷൻ അംഗമാക്കിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
click me!

Recommended Stories

മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ' വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്
മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി 'പൊങ്കാല'; റിലീസിന് ശേഷമുള്ള പുത്തൻ ടീസർ പുറത്ത്