അങ്ങനെ തലകുനിക്കുന്ന ആളല്ല ഞാൻ, നിരാശയില്ല, മുൻനിരയിലുണ്ടാവും: പ്രതികരണവുമായി ലക്ഷ്മി പ്രിയ

Published : Mar 19, 2026, 05:06 PM IST
 lakshmi priya

Synopsis

പാർട്ടി റിസ്ക് എടുക്കാൻ തയ്യാറായിട്ടും താൻ സ്വയം പിന്മാറിയതാണെന്നും പ്രചാരണത്തിൽ സജീവമായി തുടരുമെന്നും നടി ലക്ഷ്മി പ്രിയ. മുൻ കോൺഗ്രസ് നേതാവ് ജിബി പാത്തിക്കലാണ് പെരുമ്പാവൂരിലെ പുതിയ ട്വിന്‍റി ട്വിന്‍റി സ്ഥാനാർത്ഥി.

ട്വിന്റി ട്വിന്റി സ്ഥാനാർത്ഥിത്വത്തിൽ നിന്നും ലക്ഷ്മി പ്രിയ മാറിയതിന് പിന്നാലെ പെരുമ്പാവൂരിൽ മത്സരിക്കാനെത്തുന്നത് ജിബി പാത്തിക്കൽ ആണ്. കോൺഗ്രസ് മുൻ നേതാവാണ് ജിബി. തതവരസത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ലക്ഷ്മി പ്രിയ. അഡ്രസ് മാറ്റവുമായി ബന്ധപ്പെട്ട് എസ്ഐആറിൽ വന്നൊരു പിശകാണ് എല്ലാത്തിനും കാണമെന്നും റിസ്ക് എടുക്കാൻ പാർട്ടി തയ്യാറായിരുന്നുവെങ്കിലും പിന്മാറാമെന്ന് താനാണ് അങ്ങോട്ട് പറഞ്ഞതെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.

ലക്ഷ്മി പ്രിയയുടെ വാക്കുകൾ ഇങ്ങനെ

പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ ട്വിന്‍റി ട്വിന്‍റി സ്ഥാനാര്‍ത്ഥിയായിരുന്നു. മത്സരത്തില്‍ നിന്നും ഔദ്യോഗികമായിട്ട് ഞാന്‍ പിന്മാറുന്നുവെന്ന് അറിയിക്കുകയാണ്. പല ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും വരുന്നുണ്ട്. ഞാന്‍ വോട്ടില്ലാത്ത ആളാണോ, വോട്ട് ഇതുവരെ ചെയ്യാത്ത ആളാണോ, ഇങ്ങനെ ഉള്ളൊരാളാണോ മത്സരത്തിന് ഇറങ്ങുന്നത് എന്നൊക്കെ പറഞ്ഞ് ഒരുപാട് കമന്‍റുകളും മെസേജുകളും വരുന്നുണ്ട്. വോട്ടില്ല എന്നത് ശരിയാണ്. അഡ്രസ് മാറ്റവുമായി ബന്ധപ്പെട്ടുണ്ടായ ടെക്നിക്കല്‍ എററാണ് അത്. 18 വയസ് പൂര്‍ത്തിയായ കാലം മുതല്‍ ഇക്കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷന്‍ വരെ തൃക്കാക്കരയില്‍ വോട്ട് ചെയ്തൊരു വ്യക്തി തന്നെയാണ് ഞാന്‍. ഇപ്പോള്‍ എസ്ഐആര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടൊരു അപ്ഡേഷന്‍ ഉണ്ടായിരുന്നു. അതിലെ അഡ്രസിലെ എറര്‍ കൊണ്ട് എസ്ഐആര്‍ സര്‍ട്ടിഫിക്കറ്റ് പെന്‍റിംഗ് ആയി. സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നത് കൊണ്ട് ആ ഡോക്യുമെന്‍റ് വളരെ പ്രധാനപ്പെട്ടതാണ്. അതുള്ളവര്‍ക്ക് മാത്രമാണ് വോട്ട് ചെയ്യാനാകുക. എന്നെ പോലെ എല്ലാവര്‍ക്കും ആ സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് നിര്‍ബന്ധമാണ്. എന്‍റെ പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ കാര്യങ്ങളും നമ്മള്‍ സ്വീകരിച്ചിട്ടുണ്ട്. പക്ഷേ 22ന് മാത്രമായിരിക്കും അതൊരു ഔദ്യോഗിക രേഖയായി മാറുക. 23 ആണ് തെര‍ഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക നല്‍കാനുള്ള അവസാന തീയതി. നോമിനേഷന്‍ കൊടുത്ത് കഴിയുമ്പോള്‍ പരിശോധനകള്‍ ഉണ്ടാവും. എസ്ഐആറിം വോട്ടേഴ്സ് ലിസ്റ്റും നോമിനേഷനൊപ്പം വയ്ക്കേണ്ടത് അത്യാവശ്യമാണ്. അതുണ്ടെങ്കില്‍ മാത്രമെ മത്സരിക്കാന്‍ സാധിക്കു. ട്വിന്‍റി ട്വിന്‍റി ആ റിസ്ക് എടുക്കാന്‍ തയ്യാറാണെന്ന് എന്നോട് പറഞ്ഞിരുന്നുവെങ്കിലും ഞാനാണ് പിന്‍മാറാമെന്ന് അറിയിച്ചത്. പകരം വേറൊരാളെ നിര്‍ത്തിക്കോളൂ എന്ന് ഞാനാണ് പറഞ്ഞത്. ഭരതീയ ജനതാ പാര്‍ട്ടി ഒരിക്കലും വ്യക്തിയധിഷ്ഠിത പാര്‍ട്ടിയല്ല. ഞങ്ങള്‍ക്ക് രാഷ്ട്രീയവും രാഷ്ട്രവുമാണ് പ്രധാനം. ഇടത് - വലത് പക്ഷങ്ങളെ പോലെ ഒരിക്കലും വ്യക്തി കേന്ദ്രീകൃതമല്ല. പാര്‍ട്ടിയെ പിന്തുണയ്ക്കുക, പ്രചരണത്തിന് പോകുക, പാര്‍ട്ടിക്കും രാഷ്ട്രത്തിനും വേണ്ടി കട്ട സപ്പോര്‍ട്ടായി ഞാന്‍ നില്‍ക്കും.

എന്നെ വിഷമിപ്പിച്ച് കൊണ്ടോ, വേദനിപ്പിച്ച് കൊണ്ടോ അയക്കുന്ന കമന്‍റുകളില്‍ ഒന്നും തളര്‍ന്ന് പോകുന്ന, തലകുനിക്കുന്ന ആളല്ല ലക്ഷ്മി പ്രിയ. കാശ് വാങ്ങിച്ചിട്ട് മത്സരിച്ചു, കാശ് കിട്ടിയത് ലാഭമായില്ലെ എന്നൊക്കെ കമന്‍റുകള്‍ കണ്ടു. ഇലക്ഷന് കാശ് കൊടുത്ത് വിലയ്ക്ക് വാങ്ങാന്‍ സാധിക്കില്ല. അതൊക്കെ നിങ്ങളുടെ തോന്നലുകളാണ്. സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിക്കാനിരിക്കുന്നതും നല്ലതിന്, സംഭവിച്ച് കൊണ്ടിരിക്കുന്നതും നല്ലതിന്. അങ്ങനെ വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. എന്‍റെ രാഷ്ട്രീയവും നിലപാടുകളും കഴിഞ്ഞ കുറേ കാലമായി നിരന്തരം നിങ്ങളോട് സംവദിച്ചോണ്ടിരിക്കുന്ന ആളാണ്. അതുകൊണ്ട് എന്‍ഡിഎ, ട്വിന്‍റി ട്വിന്‍റിയുടെ വേദികളില്‍ പ്രചരണത്തിനായി മുന്‍നിരയില്‍ ഉണ്ടാവും. ഇതൊക്കെ എനിക്ക് നിസാരമാണ്. ഒരാഗ്രത്തിന്‍റെയും പുറകെ പോകുന്ന വ്യക്തിയല്ല. അതുകൊണ്ട് വിഷമമോ നിരാശയോ ഇല്ല. മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം. പുതിയ സ്ഥാനാര്‍ത്ഥിക്ക് എന്‍റെ എല്ലാവിധ ആശംസകളും അറിയിക്കുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അത് പുടിനിൽ നിന്നും 'ഡ്യൂഡ്' അടിച്ചുമാറ്റിയത് ! ഞെട്ടി 'ആട്' പ്രേമികളും മലയാളികളും
'കേദാർനാഥ് ക്ഷേത്രത്തിൽ കയറണമെങ്കിൽ സാറ അലി ഖാന്‍ വിശ്വാസം തെളിയിക്കുന്ന സത്യവാങ്മൂലം നൽകണം'