'11 വര്‍ഷത്തെ ബന്ധം, പരാതി പിന്‍വലിക്കാൻ 5 കോടി വാ​ഗ്‍ദാനം'; നടന്‍ രാജ് തരുണിനെതിരെ ആരോപണവുമായി നടി ലാവണ്യ

Published : Jul 18, 2024, 09:17 AM IST
'11 വര്‍ഷത്തെ ബന്ധം, പരാതി പിന്‍വലിക്കാൻ 5 കോടി വാ​ഗ്‍ദാനം'; നടന്‍ രാജ് തരുണിനെതിരെ ആരോപണവുമായി നടി ലാവണ്യ

Synopsis

വഞ്ചനാക്കുറ്റം ആരോപിച്ചാണ് നടിയുടെ പരാതി

തെലുങ്ക് നടന്‍ രാജ് തരുണിനെതിരെ നടി ലാവണ്യ നല്‍കിയ പൊലീസ് പരാതി ടോളിവുഡ് പ്രേക്ഷകര്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചയാണ്. ഇപ്പോഴിതാ നടനെതിരെ മറ്റൊരു ആരോപണം കൂടി ഉയര്‍ത്തിയിരിക്കുകയാണ് ലാവണ്യ. പൊലീസിന് താന്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ 5 കോടി വാഗ്‍ദാനം ചെയ്തു എന്നതാണ് അത്.

രാജ് തരുണുമായി 11 വര്‍ഷത്തെ ബന്ധമാണെന്നാണ് ലാവണ്യ പറയുന്നത്. ആദ്യം ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ആയിരുന്നെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ക്ഷേത്രത്തില്‍ വച്ച് രഹസ്യമായി വിവാഹം കഴിച്ചെന്നും. ആ ബന്ധത്തില്‍ താനിപ്പോള്‍ വഞ്ചന നേരിടുകയാണെന്നും മുംബൈ സ്വദേശിയായ ഒരു നടിയുമായി രാജ് തരുണ്‍ നിലവില്‍ ഡേറ്റിംഗില്‍ ആണെന്നുമാണ് ലാവണ്യയുടെ പരാതി. പൊലീസില്‍ നല്‍കിയ പരാതി വലിയ വാര്‍ത്താപ്രാധാന്യം നേടിയതിന് പിന്നാലെയാണ് പണം കൊണ്ട് സ്വാധീനിക്കുക എന്ന ലക്ഷ്യവുമായി രാജിന്‍റെ മാനേജരും അഭിഭാഷകനും തന്നെ ഫോണില്‍ ബന്ധപ്പെട്ടതെന്നും ലാവണ്യ പറയുന്നു.

അതേസമയം പണം താന്‍ സ്വീകരിക്കില്ലെന്നും രാജ് തന്നിലേക്ക് തിരികെ എത്തണമെന്ന ആഗ്രഹമേ ഉള്ളൂവെന്നും ലാവണ്യ പ്രതികരിച്ചു. രംഗ റെഡ്ഡി ജില്ലയിലെ നര്‍സിംഗി പൊലീസ് സ്റ്റേഷനിലാണ് ലാവണ്യ പരാതി നല്‍കിയിട്ടുള്ളത്.  വിവാഹ വാഗ്‍ദാനം നല്‍കി വഞ്ചിച്ചുവെന്നതാണ് പൊലീസില്‍ നല്‍കിയ പരാതിയുടെ കാതല്‍. അതേസമയം രാജ് തരുണിന് പിന്തുണയുമായി ആരാധകര്‍ ധാരാളമായി സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. തെലുങ്ക് സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചാവിഷയവുമായിരിക്കുകയാണ് ഇത്. 

ALSO READ : രണ്ട് മാസത്തിന് ശേഷം വീണ്ടും തിയറ്ററുകളിലേക്ക്; വേറിട്ട റീ റിലീസുമായി 'ഗു'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും
2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'