ആറാം ക്ലാസിലെ ബോയ് ഫ്രണ്ട് ഭർത്താവായി, ഒടുവിൽ വിവാഹമോചനം; ലെന പറയുന്നു

Published : Jan 06, 2023, 10:29 AM ISTUpdated : Jan 06, 2023, 11:03 AM IST
ആറാം ക്ലാസിലെ ബോയ് ഫ്രണ്ട് ഭർത്താവായി, ഒടുവിൽ വിവാഹമോചനം; ലെന പറയുന്നു

Synopsis

ആറാം ക്ലാസിലെ ബോയ് ഫ്രണ്ടിനെ ആണ് താൻ വിവാഹം കഴിച്ചതെന്നും അന്നുണ്ടായിരുന്ന സൗഹൃദം സൂക്ഷിച്ച് കൊണ്ടാണ് പിന്നീട് വിവാഹമോചിതയായതെന്നും ലെന പറയുന്നു.

ലയാള സിനിമയിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ തൻമയത്വത്തോടെ സ്ക്രീനിൽ എത്തിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ലെന. വർഷങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെയാണ് ലെന മലയാളികൾക്ക് സമ്മാനിച്ചത്. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചും ലെന പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

ആറാം ക്ലാസിലെ ബോയ് ഫ്രണ്ടിനെ ആണ് താൻ വിവാഹം കഴിച്ചതെന്നും അന്നുണ്ടായിരുന്ന സൗഹൃദം സൂക്ഷിച്ച് കൊണ്ടാണ് പിന്നീട് വിവാഹമോചിതയായതെന്നും ലെന പറയുന്നു. 'എന്നാലും ന്റെളിയാ' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി നടന്ന അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം. 

ലെനയുടെ വാക്കുകൾ ഇങ്ങനെ

കുറേക്കാലം സന്തോഷമായി ജീവിച്ചതിന് ശേഷം ഞങ്ങൾ പറഞ്ഞു, 'ആറാം ക്ലാസ് മുതൽ ഞാൻ നിന്റെ മുഖവും നീ എന്റെ മുഖവും മാത്രമല്ലേ കാണുന്നുള്ളൂ. നീ പോയി ലോകമൊക്കെ ഒന്ന് കാണൂ, ഞാനും കാണട്ടെ' എന്ന്. അങ്ങനെ തമ്മിൽ പറഞ്ഞ് ഞങ്ങൾ വേർപിരിഞ്ഞു. ഞങ്ങൾ വളരെ സൗഹൃദപൂർവമാണ് പിരിഞ്ഞത്. ഒരുപക്ഷേ ഇങ്ങനെ സൗഹൃദം സൂക്ഷിച്ച് കൊണ്ട് വേർപിരിഞ്ഞ മറ്റൊരു ദമ്പതിമാരും വേറെ കാണില്ല. ഞങ്ങൾ ഒരുമിച്ചാണ് കോടതിയിൽ ഹിയറിങ്ങിന് പോയത്. ഒരു ദിവസം വക്കീൽ പറഞ്ഞു, കുറച്ചു താമസമുണ്ടെന്ന്. കോടതിയിൽ അന്ന് വേറെ എന്തോ വലിയ കേസിന്റെ വിചാരണ നടക്കുകയാണ്. വക്കീൽ കുറച്ചു കഴിഞ്ഞു വന്നു നോക്കുമ്പോൾ ഞങ്ങൾ ഒരുമിച്ചിരുന്ന് ഒരു ഗുലാബ് ജാമുൻ പങ്കിട്ട് കഴിക്കുകയാണ്. നിങ്ങൾ വിവാഹമോചനത്തിന് തന്നെയല്ലേ വന്നതെന്നാണ് വക്കീലപ്പോൾ ചോദിച്ചത്. ഞാൻ എന്നെങ്കിലും സിനിമയെടുക്കുമ്പോൾ രസകരമായ ഈ സംഭവം എഴുതണം എന്ന് വിചാരിച്ചിട്ടുണ്ട്.

വേദന മറന്ന് അരങ്ങ് കീഴടക്കിയ നിള നൗഷാദ്; കലോത്സവത്തിലെ മികച്ച നടി, ഒപ്പം കലക്കൻ താരവും

സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന ചിത്രമാണ്  'എന്നാലും ന്റെളിയാ'.  ബാഷ് മൊഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം ഇന്നാണ് റിലീസ് ചെയ്യുന്നത്. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്. സന്തോഷ് കൃഷ്‍ണനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ബാഷ് മൊഹമ്മദിനൊപ്പം ശ്രീകുമാര്‍ അറയ്‍ക്കലും ചിത്രത്തിന്റെ തിരക്കഥാരചനയില്‍ പങ്കാളിയാകുന്നു. എ‍ഡിറ്റിംഗ് മനോജ്.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍