
മലയാളികൾക്ക് ഏറെ പ്രിയങ്കരരായ അമ്മയും മക്കളുമാണ് മല്ലിക സുകുമാരനും ഇന്ദ്രജിത്തും പൃഥ്വിരാജും. ഇവരുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്കും ആരാധകർക്കും ആവേശം ഏറെയാണ്. മല്ലികയോട് മലയാളികൾക്ക് അമ്മയോടെന്ന സ്നേഹമാണെന്നതിൽ സംശയമില്ല. മല്ലികാമ്മ എന്ന വിളിയിൽ തന്നെ അത് വ്യക്തമാണ്. പറയേണ്ട കാര്യങ്ങൾ വ്യക്തവും സ്പഷ്ടവുമായി പറയുന്ന മല്ലികയേയും മലയാളികൾക്ക് ഇഷ്ടമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ അവർ പങ്കിടുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജിനൊപ്പമുള്ളൊരു ഫോട്ടോയും കുറിപ്പുമായാണ് മല്ലിക സുകുമാരൻ എത്തിയിരിക്കുന്നത്.
വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് മല്ലിക സുകുമാരനും പൃഥ്വിരാജും കണ്ടുമുട്ടിയത്. "നമ്മുടെ വൈശാഖിൻ്റെ "ഖലീഫ" കോഴിക്കോട്. അടുത്ത് കൊയിലാണ്ടിയിൽ പ്രശാന്ത് ചില്ലയുടെ സംവിധാന ചിത്രത്തിൽ ഭരത് സുനിൽ ഗോപി അടക്കമുള്ള യുവനിരയുടെ ചിത്രത്തിൽ ഒരു ഗസ്റ്റ് റോളിൽ അഭിനയിക്കാൻ സ്നേഹപൂർവ്വം ക്ഷണിച്ചപ്പോൾ അതിലേറെ സ്നേഹത്തോടെ സമ്മതിച്ചു..തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം. രണ്ടു ദിവസം ഒന്നിച്ചു നിൽക്കാം. അങ്ങനെ രണ്ടു ദിവസം "Amir Ali" യുടെ കൂടെ. ഫോട്ടോ എടുത്തതിൻ്റെ കൂലിയാണ് എൻ്റെ സാരഥിക്കുള്ള ഒരു പുതിയ സെൽഫി", എന്നാണ് മല്ലിക സുകുമാരൻ കുറിച്ചത്.
പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ ഇത് മേജർ രവിയ്ക്കുള്ള മറുപടിയാണോ എന്നാണ് വരുന്ന കമന്റുകൾ. "രാജുവിനോട് ഒരു കാര്യം പറയാൻ ആഗ്രഹിക്കുകയാണ്. ആ അമ്മയെ ഇടയ്ക്ക് കെട്ടിപിടിക്കാൻ മറക്കണ്ട. ഷൂട്ടിങ്ങിന് ബോംബൈയിൽ മാത്രം പോയിരുന്നത് കൊണ്ട് മാത്രം കാര്യമില്ല. ഇടയ്ക്ക് വന്ന് കെട്ടിപിടിച്ചോ", എന്നായിരുന്നു മേജർ രവി ഒരഭിമുഖത്തിൽ പറഞ്ഞത്. ഇത് വലിയ വാർത്തയാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മല്ലിക സുകുമാരന്റെ പോസ്റ്റ് വരുന്നത്. ഇതാണ് മേജർ രവിക്കുള്ള മറുപടിയാണോ മല്ലിക നൽകിയതെന്ന ചിന്തയിലേക്ക് ഫോളോവേഴ്സിനെ കൊണ്ടെത്തിച്ചത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ