
മലയാളത്തിന്റെ പ്രിയ താരം ഭാവനയുടെ ജന്മദിനമാണ്(Bhavana Birthday) ഇന്ന്. നിരവധി പേരാണ് നടിക്ക് ആശംസകളുമായി രംഗത്തെത്തി കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ അടുത്ത സുഹൃത്തും നടിയുമായ മഞ്ജു വാര്യര്രും(Manju Warrier) ഭാവനക്ക് ആശംകൾ നേരുകയാണ്. സമൂഹമാധ്യമത്തിലൂടെയാണ് താരം ആശംസകള്‍ നേര്‍ന്നത്.
"ചിത്രം മങ്ങിയതായിരിക്കാം, പക്ഷേ വികാരങ്ങൾ യഥാർത്ഥമാണ്. ജന്മദിനാശംസകൾ ഭാവന!!! ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തയായ സ്ത്രീയോട്! ഞാൻ നിന്നെ സ്നേഹിക്കുന്നു, നിനക്കത് അറിയാമെന്ന് എനിക്കറിയാം", എന്നാണ് മഞ്ജു വാര്യർ കുറിച്ചത്. ഭാവയോടൊപ്പമുള്ള ചിത്രവും മഞ്ജു പങ്കുവച്ചു. ഇവർക്കൊപ്പം സംയുക്ത വർമ്മയും ഉണ്ട്.
അതേസമയം, ഒരിടവേളക്ക് ശേഷം മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഭാവന. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രമാണ് ഭാവനയുടേതായി പ്രഖ്യാപിക്കപ്പെട്ട ആദ്യ മലയാള സിനിമ. നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്റഫാണ് സംവിധാനം. ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ ചിത്രം നിര്‍മ്മിക്കുന്നു. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
Bhavana Birthday : 'ഇന്നാ പിടിച്ചോ ഒരു ഹാപ്പി ബർത്ത് ഡേ'; ഭാവനയെ ചേർത്തുനിർത്തി രമ്യ നമ്പീശൻ
ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഭദ്രന്റെ 'ഇഒ' എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത് . ഷെയ്ൻ നിഗം ആണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. 'ഇഒ എലിയാവൂ കോഹൻ' എന്ന ജൂതനായിട്ടാണ് ഷെയ്‍ൻ അഭിനയിക്കുന്നത്. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. സുരേഷ് ബാബു ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.