'ദ റിയൽ വിന്നർ' പോസ്റ്ററുമായി ടീം തുനിവ്; 'വാരിസിന് എതിരെയുള്ള ഒളിയമ്പോ ?' എന്ന് ആരാധകർ

Published : Jan 17, 2023, 05:54 PM ISTUpdated : Jan 17, 2023, 05:56 PM IST
'ദ റിയൽ വിന്നർ' പോസ്റ്ററുമായി ടീം തുനിവ്; 'വാരിസിന് എതിരെയുള്ള ഒളിയമ്പോ ?' എന്ന് ആരാധകർ

Synopsis

വിജയ് ചിത്രം വാരിസിന്റെ ബോക്സ് ഓഫീസ് കണക്കുകൾക്കെതിരെ ഉള്ള ഒളിയമ്പാണ് പോസ്റ്ററെന്നാണ് ചിലർ കമന്റ് ചെയ്യുന്നത്.

മിഴ് സിനിമാസ്വാദകർ ഏറെ നാളായി കാത്തിരുന്ന 'തുനിവ്' തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. എച്ച് വിനോദിന്റെ സംവിധാനത്തിൽ വീണ്ടും അജിത്ത് നായകനായി എത്തുന്നു എന്നറിഞ്ഞപ്പോൾ തന്നെ ഏറെ പ്രതീക്ഷയോടെ ആയിരുന്നു ചിത്രത്തിനായി പ്രേക്ഷകർ കാത്തിരുന്നത്. ആ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യർ നായികയായി എത്തിയ തുനിവ് ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ച് മുന്നേറുകയാണ്. ഈ അവസരത്തിൽ തുനിവ് ടീം പങ്കുവച്ചൊരു പോസ്റ്ററാണ് ശ്രദ്ധനേടുന്നത്. 

തോക്കുമായി നിൽക്കുന്ന അജിത്തിനെയും മഞ്ജു വാര്യരെയും ആണ് പോസ്റ്ററിൽ കാണാൻ സാധിക്കുക. ഒപ്പം 'ദ റിയൽ വിന്നർ' എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. നിരവധി പേരാണ് ഈ പോസ്റ്റർ സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യുന്നത്. വിജയ് ചിത്രം വാരിസിന്റെ ബോക്സ് ഓഫീസ് കണക്കുകൾക്കെതിരെ ഉള്ള ഒളിയമ്പാണ് പോസ്റ്ററെന്നാണ് ചിലർ കമന്റ് ചെയ്യുന്നത്. മഞ്ജു വാര്യരും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. ഇതിന് താഴെ മഞ്ജുവിന്റെ പ്രകടനത്തെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ഒപ്പം വാരിസിന്റെ കളക്ഷൻ റിപ്പോർട്ടുകളും ചിലർ പങ്കുവയ്ക്കുന്നുണ്ട്. 

അതേസമയം, കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം അഞ്ച് ദിനങ്ങളില്‍ തുനിവ് നേടിയിരിക്കുന്നത് 100 കോടിയിലേറെയാണ്. അമേരിക്കയിൽ ഇത് 1 മില്യണ്‍ ഡോളര്‍ (8.17 കോടി രൂപ) ആണെന്ന് വിവിധ ട്രാക്കര്‍മാര്‍ ട്വീറ്റ് ചെയ്യുന്നു. തമിഴ്നാട്ടില്‍ ആദ്യ ദിനം ചിത്രം നേടിയത് 21 കോടി ആണ്. സംസ്ഥാനത്ത് അജിത്തിന്‍റെ കരിയറിലെ രണ്ടാമത്തെ ഏറ്റവും മികച്ച ഓപണിങ്ങും ആയിരുന്നു ഇത്.  വാരിസ് ഈ ദിനങ്ങളില്‍ നേടിയിരിക്കുന്നത് 150 കോടിയിലേറെയാണെന്നാമ് കണക്ക്. 

'വിവാഹം അതിന്റെ ടീനേജിലേക്ക് കടന്നു'; ഭാ​ര്യയെ ചേർത്തുനിർത്തി രമേഷ് പിഷാരടി

നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു തുനിവ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ആക്ഷൻ ത്രില്ലർ വിഭാ​ഗത്തിൽ ഒരുങ്ങിയ ചിത്രത്തിന് കേരളത്തിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ