'സംഭവം ഇരുക്ക്': ജയിലര്‍ 2 സംഭവിക്കുമോ, ചിത്രത്തിലെ ഒരു പ്രധാന വ്യക്തി വെളിപ്പെടുത്തിയത്.!

Published : Feb 23, 2024, 07:44 PM IST
'സംഭവം ഇരുക്ക്': ജയിലര്‍ 2 സംഭവിക്കുമോ, ചിത്രത്തിലെ ഒരു പ്രധാന വ്യക്തി വെളിപ്പെടുത്തിയത്.!

Synopsis

അത് ജയിലര്‍ 2 ആയിരിക്കും എന്നും അഭ്യൂഹങ്ങള്‍ തമിഴ് സിനിമ ലോകത്ത് സജീവമാണ്.  അതേ സമയം ജയിലറിന് ശേഷം നെല്‍സണ്‍ പുതിയ ചിത്രം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 

ചെന്നൈ: 2023 ല്‍ രജനികാന്തിന് വന്‍ വിജയം നേടിക്കൊടുത്ത ചിത്രമായിരുന്നു ജയിലര്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്സോഫീസില്‍ 600 കോടിക്ക് മുകളില്‍ നേടിയെന്നാണ് കണക്കുകള്‍.  സണ്‍ പിക്ചേര്‍സാണ് ചിത്രം നിര്‍മ്മിച്ചത്. 

അതേ സമയം ജയിലര്‍ വിജയാഘോഷത്തില്‍ ജയിലര്‍ 2 എന്ന സൂചനകള്‍ സംവിധായകന്‍ നെല്‍സണ്‍ നല്‍കിയിരുന്നു. ഇപ്പോള്‍ അത് ശരിവയ്ക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ പിന്നീട് തുടര്‍ന്ന് വന്നിരുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനി ചിത്രത്തിന് ശേഷം നെല്‍സണ്‍ ചിത്രത്തിനാണ് രജനി കൈകൊടുക്കുക എന്നാണ് വിവരം. 

അത് ജയിലര്‍ 2 ആയിരിക്കും എന്നും അഭ്യൂഹങ്ങള്‍ തമിഴ് സിനിമ ലോകത്ത് സജീവമാണ്.  അതേ സമയം ജയിലറിന് ശേഷം നെല്‍സണ്‍ പുതിയ ചിത്രം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോള്‍ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യന്‍ എന്ന ചിത്രത്തിലാണ് രജനി അഭിനയിക്കുന്നത്. ഇതില്‍ ഒരു പൊലീസ് ഓഫീസറായാണ് രജനി എത്തുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്. ചിത്രത്തിന്‍റെ ഒരു പ്രത്യേക പോസ്റ്റര്‍ പൊങ്കലിന് ഇറക്കിയിരുന്നു.

അതേ സമയം ജയിലര്‍ 2 അഭ്യൂഹത്തിന് ശക്തിപകര്‍ന്ന് ജയിലറില്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയ നടി മിര്‍ണ മേനോന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലാകുകയാണ്. ജയിലര്‍ 2 സംഭവിക്കുമോ എന്നതാണ് മിര്‍ണയോട് ചോദിച്ചത്. 

ചിത്രത്തെക്കുറിച്ച് അതിന്‍റെ അണിയറക്കാര്‍ തന്നെ പറയുന്നതാകും കൂടുതല്‍ ഭംഗി. എന്നാല്‍ ജയിലര്‍ 2 ആലോചിക്കുന്നുണ്ട്. അതിന്‍റെ എഴുത്തുപരിപാടികള്‍ നടക്കുന്നുണ്ട്. എന്‍റെ ക്യാരക്ടര്‍ അതില്‍ ഉണ്ടാകുമോ എന്ന് പറയാന്‍ സാധിക്കില്ല. അത് പൂര്‍ണ്ണമായും സംവിധായകന്‍റെ കാര്യമാണ്. എന്‍റെ ജയിലറിലെ റോളിന് കുറച്ചുകൂടി സ്പേസ് നല്‍കാന്‍ അദ്ദേഹത്തിന് തോന്നിയാല്‍ ഞാന്‍ ഉണ്ടാകും - ഇതാണ് മിര്‍ണ മേനോന്‍  പറഞ്ഞത്. 

ജയിലറില്‍ രജനികാന്ത് അവതരിപ്പിച്ച റിട്ടേയര്‍ഡ് ജയിലറുടെ മകന്‍റെ ഭാര്യയായാണ് മിര്‍ണ അഭിനയിച്ചത്. 2016-ൽ പുറത്തിറങ്ങിയ പട്ടത്താരി എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച മിര്‍ണ സിദ്ദിഖിന്‍റെ മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിലൂടെ മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 

'മനസിലായോ സാറേ' ജയിലര്‍ ഗ്യാംങ് വീണ്ടും ഇറങ്ങുമോ?: പുതിയ അപ്ഡേറ്റ് ഇങ്ങനെ.!

രണ്ട് കോടി ആളുകളെ പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ തീരുമാനിച്ച് വിജയ്; പക്ഷെ പൊല്ലാപ്പായി 'വ്യാജന്‍' ഇറങ്ങി.!

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഞാന്‍ വിവാഹിതയാണ്, നീ ഇപ്പോഴും ഹോംവര്‍ക്ക് സ്‌റ്റേജിലും..'; കൗമാരക്കാരന്റെ വിവാഹാഭ്യർത്ഥനയ്ക്ക് മറുപടിയുമായി അവന്തിക
ഗായിക എസ്. ജാനകിയുടെ ഏക മകൻ മുരളി കൃഷ്ണ അന്തരിച്ചു