
മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം 'ഭീഷ്‍മ പര്‍വം' തിയറ്ററുകളിലേക്ക് എത്തുകയാണ്. അമല്‍ നീരദിന്റെ സംവിധാനത്തിലുള്ള ചിത്രമായ 'ഭീഷ്‍മ പര്‍വ'ത്തിന്റെ റിലീസിനു മുന്നോടിയായി മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ മാധ്യമങ്ങളെ കണ്ടിരുന്നു. 'ഭീഷ്‍മ പര്‍വം' എന്ന സിനിമയെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ ചില കുസൃതി ചോദ്യങ്ങളും മറുപടിയുമൊക്കെയായി മമ്മൂട്ടി പ്രിയംനേടിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയും (Mammootty) നദിയ മൊയ്‍തുവും ( Nadhiya Moidu)തമ്മിലുള്ള സംസാരത്തിന്റെ വീഡിയോയാണ് ചര്‍ച്ചയാകുന്നത്.
മമ്മൂട്ടി ചെറുപ്പം കാത്ത് സൂക്ഷിക്കുന്നത് കണ്ട് അസൂയയുണ്ടോയെന്നായിരുന്നു നദിയാ മൊയ്‍തുവിനോടുള്ള ഒരു ചോദ്യം. അസൂയ ഒന്നുമില്ല, സന്തോഷമാണ് അതില്‍. ഇത്രയും കൊല്ലത്തിനുശേഷവും ചെറുപ്പവും സൗന്ദര്യവും കാത്ത് സൂക്ഷിക്കാൻ കഴിയുന്നത് ഭാഗ്യമാണ്. പിന്നെ കുശുമ്പുള്ള ഒരു കാര്യം മമ്മൂക്കയ്‍ക്ക് അതുപോലെ നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നുണ്ട്. പക്ഷേ നമ്മള്‍ പെണ്ണുങ്ങള്‍ എത്ര ചെറുപ്പം കാത്ത് സൂക്ഷിച്ചാലും അതുപോലുള്ള നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നില്ല എന്നായിരുന്നു നദിയ മൊയ്‍തുവിന്റെ മറുപടി. ഈ സിനിമയില്‍ നല്ല കഥാപാത്രമല്ലേ എന്ന് മമ്മൂട്ടി ചോദിക്കുന്നതും അതേയെന്ന് നദിയ മറുപടി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഫാത്തിമ എന്ന കഥാപാത്രമാണ് ചിത്രത്തില്‍ നദിയ മൊയ്‍തുവിന്.
അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മാണം. എ ആൻഡ് എയാണ് ചിത്രത്തിന്റെ വിതരണം. വിവേക് ഹര്‍ഷൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം.
തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് 'ഭീഷ്‍മ പര്‍വ'ത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
Read More : 'പഞ്ഞിക്കിടണമെന്ന് പറഞ്ഞാല്‍ എന്താണെന്നറിയോ'? ഭീഷ്‍മ പര്‍വം ട്രെയിലര്‍
ക്രൈം ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രമായ 'പുഴു'വെന്ന ചിത്രവും മമ്മൂട്ടിയുടേതായി വൈകാതെ റിലീസ് ചെയ്യാനുള്ളത്. സെന്‍സറിംഗ് നടപടികള്‍ ഇതിനകം പൂര്‍ത്തിയാക്കിയ ചിത്രത്തിന് കട്ടുകളൊന്നുമില്ലാത്ത യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. 'ഹര്‍ഷദിന്‍റെ കഥയ്ക്ക് ഹര്‍ഷദിനൊപ്പം ഷര്‍ഫുവും സുഹാസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പാര്‍വ്വതി തിരുവോത്ത് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്. നെടുമുടി വേണു, ഇന്ദ്രന്‍സ്, ആത്‍മീയ രാജന്‍, മാളവിക മേനോന്‍, വാസുദേവ് സജീഷ് മാരാര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിന്‍ സില്‍ സെല്ലുലോയ്‍ഡിന്‍റെ ബാനറില്‍ എസ് ജോര്‍ജ് ആണ് നിര്‍മ്മാണം. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ലിജോ പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന്‍റെ ഛായാഗ്രഹണവും നിര്‍വഹിച്ചത് തേനി ഈശ്വര്‍ ആയിരുന്നു.