
പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണത്തിൽ ഹൃദയം നുറുങ്ങുന്ന വാക്കുകളുമായി നടി നവ്യ നായർ. കരുണ ഇല്ലാത്ത ഈ റാഗിങ് ദയവ് ചെയ്തു നിർത്തൂവെന്ന് പറഞ്ഞ നവ്യ ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികളെന്നും ചോദിക്കുന്നു. യാതൊരു രാഷ്ട്രീയവുമില്ലാതെ ഒരമ്മ എന്ന നിലയിൽ ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും താരം പറഞ്ഞു.
"RIP Sidharth..എന്തൊക്കെ പ്രതീക്ഷകളോടെ ആണ് മക്കളെ നമ്മൾ പഠിക്കാൻ വിടുന്നത്.. കരുണ ഇല്ലാത്ത ഈ റാഗിങ് ദയവു ചെയ്തു നിർത്തൂ, ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികൾ..ഞങ്ങൾ മാതാപിതാകൾക്ക് മക്കൾ ജീവനാണ് പ്രാണനാണ്, കൊല്ലരുതേ. ഏറെ വേദനയോടെ ഒരു രാഷ്ട്രീയവുമില്ലാതെ, ഒരു അമ്മ എന്ന നിലയിൽ ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു ..", എന്നാണ് നവ്യ നായർ പറഞ്ഞത്.
അതേസമയം, സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ട്. ഇതിനിടയില്‍ മകന്‍റെ കൊലയാളികള്‍ കാമ്പസിലെ എസ്എഫ്ഐ നേതാക്കളാണെന്ന് സിദ്ധാര്‍ത്ഥന്‍റെ മാതാപിതാക്കള്‍ ആവര്‍ത്തിക്കുകയാണ്. എന്നാല്‍ സംഭവത്തില്‍ രാഷ്ട്രീയ ബന്ധമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിരിക്കുന്നത്.
മഞ്ഞുമ്മലും 'ഗുണ'യും ചർച്ചയാകുന്നു; പക്ഷെ വിസ്മരിച്ച് പോകുന്ന ഒരു പേരുണ്ട്, സാബ് ജോൺ
സിദ്ധാര്‍ത്ഥന്‍റെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സമൂഹത്തിന്‍റെ വിവിധ മേഖലയില്‍ ഉള്ള നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്ത് എത്തുന്നത്. രൂക്ഷ പ്രതികരണവുമായാണ് സംവിധായകന്‍ അരുണ്‍ ഗോപി രംഗത്ത് എത്തിയത്. കൊലയ്ക്ക് പിന്നിലുള്ള എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നും ആരെയും വെറുതെ വിടരുതെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു. കൊലപ്പെടുത്തി കെട്ടിത്തൂക്കിയ ശേഷം ആത്മഹത്യയാണെന്നും വരുതി തീര്‍ത്തുവെന്നും ഇല്ലാത്ത കഥകള്‍ ചമച്ച് സിദ്ധാര്‍ത്ഥനെ വീണ്ടും വ്യക്തിഹത്യ ചെയ്യുകയാണെന്നും അരുണ്‍ ഗോപി ആരോപിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ