
തമിഴ് സൂപ്പർ ഹിറ്റ് ചിത്രം ജെന്റിൽമാന്റെ രണ്ടാം ഭാഗം(Gentleman 2) ഒരുങ്ങുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. നയൻതാരയാകും രണ്ടാം വരവിൽ നായികയാകുക എന്ന തരത്തിലായിരുന്നു വാർത്തകൾ വന്നത്. ഇപ്പോഴിതാ ചിത്രത്തിൽ മലയാളികളുടെ പ്രിയ താരം നയൻതാര ചക്രവർത്തി(nayanthara chakravarthy) ആകും നായികയായി എത്തുകയെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
നയന്‍താര ചക്രവര്‍ത്തി തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. നിര്‍മാതാവ് കെ.ടി കുഞ്ഞുമോനൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു നയന്‍താര ചക്രവര്‍ത്തിയുടെ അറിയിപ്പ്. ബാലതാരമായി മലയാളികളുടെ മനസ്സിൽ ഇടംനേടിയ നയൻതാരയുടെ നായികയായുള്ള ആദ്യ അരങ്ങേറ്റം കൂടിയാണ് ജെന്റിൽമാൻ 2.
മഹധീര, ബാഹുബലി, ആര്‍.ആര്‍.ആര്‍ തുടങ്ങിയസിനിമകള്‍ക്ക് സംഗീതം നല്‍കിയ എം. എം. കീരവാണിയാണ് ജെന്റില്‍മാന്‍ 2 ന്റെ സംഗീത സംവിധായകന്‍. ജെന്റില്‍മാന്‍ ആദ്യഭാഗത്തിന് എ.ആര്‍ റഹ്മാനായിരുന്നു സംഗീതം നല്‍കിയിരുന്നത്. അര്‍ജുനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത ജെന്റില്‍മാന്‍ അക്കാലത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു.
കിലുക്കം കിലുകിലുക്കത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച താരമാണ് നയന്‍താര ചക്രവര്‍ത്തി. ശേഷം ചെസ്സ്, നോട്ടുബുക്ക്, ഇന്‍സ്‌പെക്ടര്‍ ഗരുഡ്, ആകാശം, സൂര്യന്‍, കങ്കാരു, നോവല്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. രജനികാന്തിന്റെ കുസേലനായിരുന്നു നയന്‍താര ചക്രവര്‍ത്തിയുടെ ആദ്യ തമിഴ് ചിത്രം. തെലുങ്ക് ചിത്രത്തിലും നയൻതാര അഭിനയിച്ചിട്ടുണ്ട്.
'വിനായകൻ മഹാ അപമാനമാണ്, മഹാ പരാജയവും'; വിമര്‍ശനവുമായി ശാരദക്കുട്ടി
ഒരുത്തീ സിനിമയുടെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിൽ നടൻ വിനായകൻ(Vinayakan) നടത്തിയ പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ വിനായകനെതിരെ രംഗത്തെത്തി കഴിഞ്ഞു. ഈ അവസരത്തിൽ വിനായകനെ കടുത്ത ഭാഷയിൽ വിമർശിച്ചിരിക്കുകയാണ് ഡോ. എസ്. ശാരദക്കുട്ടി(Saradakutty). വിനായകൻ മഹാ അപമാനമാണെന്നും മഹാ പരാജയമാണെന്നും ശാരദക്കുട്ടി കുറിച്ചു.
‘ഒരു മികച്ച സിനിമയുടെ, അതും വളരെ മികച്ച ഒരു സ്ത്രീപക്ഷ സിനിമയുടെ പ്രമോഷനിടയിൽ സ്വന്തം വിവരക്കേടും അഹന്തയും അൽപത്തവും ഹുങ്കും എന്നു വേണ്ട, ഉള്ളിലെ സകല വൃത്തികേടുകളും വലിച്ചു പുറത്തെടുത്തു മെഴുകി അതിൽ കിടന്നുരുണ്ട് പിരണ്ട് നാറിക്കുഴഞ്ഞ വിനായകൻ മഹാ അപമാനമാണ്. മഹാ പരാജയമാണ്. ചോദ്യം ചോദിച്ച് അയാളെ അവിടെത്തന്നെയിട്ട് കുഴച്ച്പുരട്ടിയെടുത്താഘോഷിച്ച ചോദ്യകർത്താക്കൾ വീട്ടിൽ ചെന്ന് സോപ്പും ഡെറ്റോളും സുഗന്ധദ്രവ്യങ്ങളും ചേർത്ത് ചൂടുവെളളത്തിലൊന്ന് കുളിക്ക് . അന്തരീക്ഷത്തിലാകെ നാറ്റമാണ്. മഹാ കഷ്ടം. മഹാനാണക്കേട്. കലാകാരനാണത്രേ.’, എന്നാണ് ശാരദക്കുട്ടി കുറിച്ചത്.
‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്‌സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും.ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ', എന്നായിരുന്നു വിനായകൻ കഴിഞ്ഞ ദിവസം പറഞ്ഞത്. പിന്നാലെ ഷാനിമോൾ ഉസ്മാൻ, ഹരീഷ് പേരടി ഉൾപ്പടെയുള്ള വിനായകനെതിരെ വിമർശനവുമായി രംഗത്തെത്തി.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ