മദ്യവും ലഹരിയാണ്, സിനിമാ സെറ്റിൽ ഷാഡോ പൊലീസ് പരിശോധനയിൽ തെറ്റില്ല: നിഖില വിമൽ

Published : May 09, 2023, 06:09 PM ISTUpdated : May 09, 2023, 06:14 PM IST
മദ്യവും ലഹരിയാണ്, സിനിമാ സെറ്റിൽ ഷാഡോ പൊലീസ് പരിശോധനയിൽ തെറ്റില്ല: നിഖില വിമൽ

Synopsis

ഇക്കാര്യങ്ങളിൽ ഫെഫ്ക പോലുള്ള സംഘടനകളാണ് തീരുമാനം എടുക്കേണ്ടതെന്നും നിഖില പറഞ്ഞു. 

ലയാള സിനിമയിൽ ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുകയാണ്. രണ്ടാഴ്ച മുമ്പ് നിർമ്മാതാവായ എം രഞ്ജിത്തും സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെ നിരവധി പേരാണ് വിഷയത്തിൽ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളുമായി രം​ഗത്തെത്തിയത്. ഇപ്പോഴിതാ സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസ് പരിശോധന നടത്തുന്നതിൽ തെറ്റില്ലെന്ന് പറയുകയാണ് നടി നിഖില വിമൽ. ഇക്കാര്യങ്ങളിൽ ഫെഫ്ക പോലുള്ള സംഘടനകളാണ് തീരുമാനം എടുക്കേണ്ടതെന്നും നിഖില പറഞ്ഞു. 

മദ്യവും ലഹരിയാണ്. എന്നാൽ മദ്യം എവിടെയും നിരോധിച്ചിട്ടില്ല. സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം മറ്റുള്ളവർക്ക് ശല്യമാകുന്നുണ്ടെങ്കിൽ അവ നിയന്ത്രിക്കണം. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ഓരോരുത്തരുകയും ചോയ്‌സാണ്. ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ താന്‍ അഭിനയിച്ച സിനിമയുടെ സെറ്റുകളിൽ ഉണ്ടായിട്ടില്ലെന്നും നിഖില വിമല്‍ പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബ്ബ് ജേർണലിസ്റ്റ് വോളി ലീഗിന്റെ തീം സോങ് പ്രകാശത്തിനിടെ സംസാരിക്കുക ആയിരുന്നു നടി. 

ഒരു മുഖ്യമന്ത്രി ഇങ്ങനെ ആകാമോ? ചുറ്റും നടക്കുന്ന അഴിമതികളെക്കുറിച്ച് ഒന്നും പറയാനില്ലേ : ജഗതിയുടെ മകൾ

അതേസമയം,  സിനിമാസെറ്റിലെ ലഹരി ഉപയോഗത്തില്‍ കേട്ടറിവിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന സാധ്യമല്ലെന്ന് എക്സൈസ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. വിശ്വസനീയമായ വിവരങ്ങള്‍ ലഭിച്ചാല്‍ തുടര്‍നടപടിക്ക് തടസമില്ലെന്നും ലഹരി ഉപയോഗത്തെക്കുറിച്ച് നാല് വര്‍ഷത്തോളമായി അറിയാമായിരുന്നിട്ടും പരിശോധനകള്‍ക്കൊന്നും എക്സൈസ് ഇറങ്ങിയിട്ടില്ലെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിനിമാക്കാര്‍ക്ക് പ്രത്യേക ഇളവൊന്നുമില്ലെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ് പറയുന്നുണ്ട്. മൂന്നരവര്‍ഷം മുമ്പ് സിനിമാ നിർമ്മാതാവ് സിയാദ് കോക്കർ ഈ വിഷയത്തിൽ തുറന്നുപറച്ചിൽ നടത്തിയിരുന്നു. നിരോധിത ലഹരി ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരെക്കുറിച്ച് അറിയാമെന്നായിരുന്നു അന്നത്തെ പ്രസ്താവന.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'