ഹെലികോപ്റ്ററിൽ പറന്നിറങ്ങി രശ്മിക; നാഷണൽ ക്രഷിനെ ആവേശത്തോടെ സ്വീകരിച്ച് മലയാളികൾ

Published : Jul 25, 2024, 08:26 PM ISTUpdated : Jul 25, 2024, 08:34 PM IST
ഹെലികോപ്റ്ററിൽ പറന്നിറങ്ങി രശ്മിക; നാഷണൽ ക്രഷിനെ ആവേശത്തോടെ സ്വീകരിച്ച് മലയാളികൾ

Synopsis

പുഷ്പാ രണ്ടാം ഭാഗം ആണ് രശ്മികയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. 

രണ്ട് വർഷത്തിന് ശേഷം കേരളത്തിൽ എത്തിയ നാഷണൽ ക്രഷ് രശ്മിക മന്ദാനക്ക് വമ്പൻ വരവേൽപ്പ് നൽകി കേരളക്കര. കരുനാഗപ്പള്ളിയിലെ വെഡ്സ്ഇന്ത്യ ഷോപ്പിംഗ് മാളിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രാവിലെ 9 മണിക്ക് വന്നിറങ്ങിയ താരത്തെ സ്വീകരിക്കാൻ ആരാധകരോടൊപ്പം ഒട്ടനവധി മാധ്യമ പ്രവർത്തകരും ഉണ്ടായിരുന്നു.

ഉദ്ഘാടന ചടങ്ങുകൾക്കിടയിൽ മലയാളികൾക്കായ് മലയാളത്തിൽ ഓണാശംസകൾ നേർന്ന ശേഷമാണ് രശ്മിക അരങ്ങൊഴിഞ്ഞത്. ഷാരൂഖ് ഖാൻ, വിജയ് എന്നിവരുടെ ബോഡി ഗാർഡായ് പ്രവർത്തിക്കുന്ന ജെന്റൂർ സെക്യൂരിറ്റിയാണ് രശ്മികയുടെ സെക്യൂരിറ്റിക്കായ് എത്തിയത്. ടെൻ ജി മീഡിയയാണ് പരിപാടിയുടെ പ്രൊമോഷൻ വഹിച്ചത്.

സാജ് കൺവെൻഷൻ സെന്ററിലെ ഹെലിപാഡിൽ നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോവാനായിരുന്നു താരം ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ കാലാവസ്ഥ അനുകൂലമല്ലാത്ത സാഹചര്യത്തെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ചോപ്പറിൽ സഞ്ചരിച്ച് കരുനാഗപ്പള്ളിയിലെ വള്ളിക്കാവ് മൈതാനത്ത് വന്നിറങ്ങി. അവിടെ നിന്നും കാർ മാർഗം സഞ്ചരിച്ച് 'വെഡ്സ്ഇന്ത്യ' ഷോപ്പിംഗ് മാളിലെത്തി. ഉദ്ഘാടനത്തിന് ശേഷം ചോപ്പറിൽ സഞ്ചരിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തിരിച്ചെത്തിയ രശ്മിക വൈകുന്നേരത്തെ ഫ്ലൈറ്റിലാണ് തിരിച്ചു പോയത്.

ഗീത ഗോവിന്ദം, സുൽത്താൻ, പുഷ്പാ, സീതാ രാമം, വാരിസ്, ആനിമൽ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെയാണ് രശ്മിക മന്ദാന കേരളത്തിൽ കൂടുതൽ ആരാധകവൃത്തം സൃഷ്ടിച്ചത്. പുഷ്പാ രണ്ടാം ഭാഗം, സിക്കന്ദർ, റെയിൻ ബോ, ദി ഗേൾ ഫ്രണ്ട് എന്നിവയാണ് രശ്മികയുടേതായ് റിലീസിനൊരങ്ങുന്ന ചിത്രങ്ങൾ.

വട്ടപ്പൊട്ടുക്കാരി..; 'പൊറാട്ട് നാടക'ത്തിലെ പുതിയ ഗാനം എത്തി, ചിത്രം ഓ​ഗസ്റ്റ് 9ന് തിയറ്ററുകളിലേക്ക്

അതേസമയം, പുഷ്പ 2വിന്‍റെ റിലീസ് മാറ്റിയിട്ടുണ്ട്. നേരത്തെ തന്നെ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ ആഗസ്റ്റ് 15, 2024 ന് ചിത്രം റിലീസാകും എന്ന് പ്രഖ്യാപിച്ചിരുന്നു. പുതിയ തിയതി ഡിസംബര്‍ 6 ആണ്. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന പുഷ്പ 2വില്‍ അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. 

PREV
Read more Articles on
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ