'എല്ലാവരോടും പറയണമെന്ന് കരുതിയതാ, പക്ഷേ..'; 'മയോസിറ്റിസ്' ബാധിച്ചെന്ന് നടി സാമന്ത

Published : Oct 29, 2022, 07:31 PM ISTUpdated : Oct 29, 2022, 07:42 PM IST
'എല്ലാവരോടും പറയണമെന്ന് കരുതിയതാ, പക്ഷേ..'; 'മയോസിറ്റിസ്' ബാധിച്ചെന്ന് നടി സാമന്ത

Synopsis

യശോദ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലർ ഏറ്റെടുത്തതിന് നന്ദി പറഞ്ഞ് കൊണ്ടായിരുന്നു രോ​ഗ വിവരം സമാന്ത പങ്കുവച്ചത്. 

താൻ മയോസിറ്റിസ് രോ​ഗ ബാധിതയാണെന്ന് അറിയിച്ച് നടി സാമന്ത. ഏതാനും മാസങ്ങൾക്ക് മുമ്പാണ് രോ​ഗം സ്ഥിരീകരിച്ചതെന്നും ഭേദമായ ശേഷം എല്ലാവരോടും പറയാമെന്നാണ് കരുതിയതെന്നും സാമന്ത പറയുന്നു. എന്നാൽ താൻ വിചാരിച്ചതിനെക്കാളും രോ​ഗം മുന്നോട്ട് പോകുകയാണെന്നും സാമന്ത പറഞ്ഞു. യശോദ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലർ ഏറ്റെടുത്തതിന് നന്ദി പറഞ്ഞ് കൊണ്ടായിരുന്നു രോ​ഗ വിവരം സമാന്ത പങ്കുവച്ചത്. 

"യശോദയുടെ ട്രെയിലറിന് നിങ്ങള്‍ നല്‍കിയ പിന്തുണ എന്നെ അമ്പരപ്പിക്കുന്നു. നിങ്ങള്‍ നല്‍കിയ സനേഹത്തിന് നന്ദി അറിയിക്കുകയാണ്. ഈ ശക്തിയാണ് ജീവിതത്തിൽ വരുന്ന പ്രതിസന്ധികളെ നേരിടാന്‍ എനിക്ക് സഹായകമാകുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ പരിശോധനയില്‍ ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന 'മയോസിറ്റിസ്' എന്ന രോഗം എന്നെ ബാധിച്ചു. ഇത് കുറഞ്ഞതിന് ശേഷം ഇക്കാര്യം നിങ്ങളെ അറിയിക്കാമെന്നാണ് കരുതിയത്. എന്നാൽ രോഗമുക്തി നേടാൻ ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുന്നു. എനിക്കുണ്ടായ ദുർബലത അംഗീകരിക്കുക എന്നത് ഇപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. രോഗം പൂര്‍ണമായും ഭേദമാകുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നൽകിയിട്ടുണ്ട്. എനിക്ക് നല്ല ദിവസങ്ങളും ചീത്ത ദിനങ്ങളും ഉണ്ടായിരുന്നു... ശാരീരികമായും വൈകാരികമായും.... എനിക്ക് ഇനി ഒരു ദിവസം കൂടി താങ്ങാൻ കഴിയില്ലെന്ന് തോന്നുമ്പോൾ പോലും, എങ്ങനെയോ ആ നിമിഷവും കടന്നുപോകുന്നു. ഈ സമയവും കടന്നുപോകും", എന്നാണ് രോഗ വിവരം പങ്കുവച്ച് സാമന്ത കുറിച്ചത്. 

 
മയോസിറ്റിസ്  രോഗം ബാധിച്ച വ്യക്തിയുടെ എല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കുകയും വേദന അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് കാലക്രമേണ വഷളാകുകയും നടക്കുന്നതിനിടെ കാലിടറി വീഴുകയോ, കുറച്ചുദൂരം നടക്കുമ്പോഴേക്കും ക്ഷീണം അനുഭവപ്പെടുകയോ ചെയ്യും.

അതേസമയം, നവംബര്‍ 11നാണ് യശോദ തിയറ്ററുകളില്‍ എത്തുന്നത്. ശ്രീദേവി മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദ് നിര്‍മ്മിച്ച ചിത്രം, ഹരിയും ഹരീഷും ചേര്‍ന്നാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വരലക്ഷ്മി ശരത്കുമാര്‍, റാവു രമേഷ്, മുരളി ശര്‍മ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കല്‍പിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശര്‍മ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഉണ്ണി മുകുന്ദനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ