വിവാഹ മോചനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലെ പേര് മാറ്റി സാമന്ത

Published : Oct 04, 2021, 03:35 PM ISTUpdated : Oct 04, 2021, 03:42 PM IST
വിവാഹ മോചനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലെ പേര് മാറ്റി സാമന്ത

Synopsis

2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരായത്. 

തെന്നിന്ത്യൻ(south indian) സൂപ്പർ താരങ്ങളായ സാമന്തയുടെയും(samantha) നാ​ഗചൈതന്യയുടെയും(Naga Chaitanya) വിവാഹ മോചന വാർത്തയാണ് ഇപ്പോൾ ചർച്ചാ വിഷയം. കഴിഞ്ഞ ദിവസമാണ് തങ്ങൾ വേർപിരിയുകാണെന്ന് ഇരുവരും ഔദ്യോ​ഗികമായി അറിയിച്ചത്. സാമന്ത റൂത്ത് പ്രഭു തന്റെ സോഷ്യൽ മീഡിയ(social media) അക്കൗണ്ടുകളിൽ നിന്ന് അക്കിനേനി എന്ന കുടുംബപ്പേര് ഉപേക്ഷിക്കുകയും അവരുടെ പേര് 'എസ്' എന്ന് മാറ്റുകയും ചെയ്തതാണ് താര ദമ്പതികളുടെ വേർപിരിയൽ അഭ്യൂഹങ്ങൾക്ക് ആക്കം കൂടാൻ കാരണം. എന്നാലിപ്പോൾ വിവാഹമോചന വാർത്ത അറിയിച്ച ശേഷം സാമന്ത വീണ്ടും സോഷ്യൽ മീഡിയ ഹാൻഡിലിലെ പേര് മാറ്റിയിരിക്കുകയാണ്. 

'സാമന്ത' എന്നാണ് അക്കൗണ്ടുകൾക്ക് താരം നൽകിയിരിക്കുന്ന പേര്. ഒക്ടോബർ രണ്ടിന് ഇരുവരും ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കിയാണ് വിവാഹമോചന വാർത്ത അറിയിച്ചത്. "ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങൾക്കിടയിൽ എല്ലായ്പ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ പ്രയാസകരമായ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും ഞങ്ങൾ ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി, ”എന്നായിരുന്നു പ്രസ്താവന.

2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരായത്. ഇരുവരും തമ്മില്‍ അടുത്തകാലത്ത് സ്വരചേര്‍ച്ചയില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ പേര് സാമന്ത മാറ്റുകയും ചെയ്തിരുന്നു. അക്കിനേനി എന്ന ഭാഗം ഒഴിവാക്കുകയായിരുന്നു സാമന്ത. ഇതോടെയാണ് നാഗചൈതന്യയും സാമന്തയും വേര്‍പിരിയുന്നുവെന്ന് അഭ്യൂഹങ്ങള്‍ വന്നത്. 

PREV
Read more Articles on
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി