
തെന്നിന്ത്യയിലെ താര സുന്ദരിയാണ് സാമന്ത. വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ സിനിമാസ്വാദകർക്ക് താരം നൽകി കഴിഞ്ഞു. മയോസൈറ്റിസ് എന്ന രോഗത്തിന്റെ പിടിയിലാണ് നിലവിൽ സാമന്ത. പ്രിയ താരം ആരോഗ്യം വീണ്ടെടുത്ത് തിരിച്ചുവരാനായി നിരവധി പേരാണ് പ്രാർത്ഥനകളുമായി രംഗത്തെത്തുന്നത്. ഇപ്പോഴിതാ മലയാള സിനിമയിലെ അഭിനേതാക്കളെ കുറിച്ച് സാമന്ത പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
മലയാള സിനിമ അഭിനേതാക്കൾ തനിക്ക് പ്രചോദനമാണെന്ന് സാമന്ത പറയുന്നു. മലയാളത്തില്‍ നിന്നും വരുന്ന അഭിനേതാക്കള്‍ക്ക് ജന്മനാ അഭിനയം അറിയാവുന്ന പോലെ തോന്നാറുണ്ട്. എന്റെ അഭിനയം ആവര്‍ത്തന വിരസമാകുമ്പോള്‍ മലയാള സിനിമകള്‍ കാണും. മലയാള സിനിമകള്‍ നിന്നും നിറയെ പഠിക്കാനുണ്ട്. സബ്‌ടൈറ്റില്‍ വച്ചാണ് കാണാറുള്ളതെങ്കിലും, മലയാളത്തിലെ മിക്ക സിനിമകളും താൻ കണ്ടിട്ടുണ്ടെന്നും സാമന്ത പറയുന്നു.
മലയാളത്തിലെ ഓരോ അഭിനേതാക്കളും അതിഗംഭീരമാണെന്നും താരം കൂട്ടിച്ചേർത്തു. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത സൂപ്പര്‍ ഡീലക്സില്‍ സഹതാരമായിരുന്ന ഫഹദ് ഫാസിലിന്റെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തിയെന്നും സമാന്ത പറഞ്ഞു. അദ്ദേഹത്തിന്റെ അഭിനയത്തിന് എപ്പോഴും പുതുമായുണ്ടാകും, ഇനി അവസം ലഭിക്കുമെങ്കില്‍ ഫഹദിനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും താരം വ്യക്തമാക്കി.
'സിനിമ ഇഷ്ടമായില്ലെങ്കിൽ തുറന്നുപറയാൻ നട്ടെല്ലുള്ളവരാണ് മലയാളികൾ' എന്ന് കമന്റ്; ആൽഫോൺസിന്റെ മറുപടി
അമ്മ ആലപ്പുഴക്കാരിയാണെന്നും എന്തുകൊണ്ട് എന്നെ മലയാളം പഠിപ്പിച്ചില്ലെന്ന് അമ്മയോട് സ്ഥിരം ചോദിക്കാറുണ്ടെന്നും സാമന്ത പറയുന്നു. അവസരം ലഭിക്കുക ആണെങ്കിൽ മലയാളം പഠിച്ച്, സ്വയം ഡബ്ബ് ചെയ്യുമെന്നും നടി പറഞ്ഞു. ശാകുന്തളം സിനിമയുടെ പ്രമോഷനിടെ സംസാരിക്കുക ആയിരുന്നു താരം.
കാളിദാസന്റെ 'അഭിജഞാന ശാകുന്തളം' ആസ്‍പദമാക്കിയുള്ള സിനിമയാണ് ശാകുന്തളം. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 14ന് റിലീസ് ചെയ്യും. സാമന്ത 'ശകുന്തള'യാകുമ്പോള്‍ 'ദുഷ്യന്തനാ'കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ് അവതരിപ്പിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ