
തെന്നിന്ത്യൻ സിനിമാ മേഖലയിൽ സജീവമായ നടി സഞ്ജന ഗല്‍റാണി ആദ്യ ഉംറ നിര്‍വ്വഹിച്ചു. കുടുംബത്തോടൊപ്പം ആണ് സഞ്ജന ഉംറ നിര്‍വ്വഹിക്കാനെത്തിയത്. 2020ൽ സഞ്ജന ഇസ്ലാം മതം സ്വീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. പിന്നാലെ മഹിറ എന്ന പേരും സഞ്ജന സ്വീകരിച്ചിരുന്നു.
കുടുംബത്തോടൊത്തുള്ള ഉംറ മനോഹര അനുഭവമായിരുന്നെന്ന് സഞ്ജന പറയുന്നു. ഡോക്ടര്‍ അസീസ് പാഷയാണ് സഞ്ജനയുടെ ഭർത്താവ്. മക്കയിലെ താമസമുറിയില്‍ നിന്നുള്ള ചിത്രങ്ങൾ നടി തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്.
‘എന്റെ ജീവിതത്തിലെ ആദ്യ ഉംറ യാത്രയായിരുന്നു ഇത്. നാല് പകലും മൂന്ന് രാത്രികളും മക്കയില്‍ ചിലവഴിക്കാൻ സാധിച്ചു. ഇസ്ലാമിക പാരമ്പര്യ പ്രകാരമുള്ള എല്ലാ നിയമങ്ങളും പൂര്‍ണ്ണമായി പാലിക്കുകയും മാനിക്കുകയും ചെയ്തുകൊണ്ടാണ് ഉംറ നിര്‍വ്വഹിച്ചത്. എനിക്ക് പരിചയമുള്ള ആളുകള്‍ക്ക് വേണ്ടി മാത്രമല്ല, ലോകത്തുള്ള ഓരോരുത്തർക്കും വേണ്ടി പ്രാർത്ഥിക്കാൻ ഞാൻ ഈ അവസരം വിനിയോഗിച്ചു. എല്ലാവർക്കും കൂടുതൽ സ്നേഹവും പോസിറ്റീവ് എനർജിയും ലഭിക്കട്ടെ’, എന്നാണ് സഞ്ജന സോഷ്യൽ മീഡിയയിൽ കുറിച്ചത്.
നടി നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന. കാസനോവ, കിങ് ആന്‍ഡ് കമ്മീഷണര്‍ എന്നീ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ സഞ്ജന. 2006-ൽ പുറത്തിറങ്ങിയ ഒരു കാതൽ സെയ്‌വീർ എന്ന തമിഴ് ചലച്ചിത്രത്തിലാണ് സഞ്ജന ആദ്യമായി അഭിനയിക്കുന്നത്. 2008ൽ പുരി ജഗന്നാഥ് സംവിധാനം ചെയ്ത ബുജ്ജിഗഡു എന്ന തെലുങ്ക് ചിത്രത്തിൽ പ്രഭാസിനും തൃഷയ്ക്കുമൊപ്പം ശ്രദ്ധേയമായ വേഷം ചെയ്തു. ഇതൊരു ചെറിയ വേഷമായിരുന്നുവെങ്കിലും സഞ്ജനയ്ക്ക് പ്രേക്ഷകശ്രദ്ധ നേടാൻ കഴിഞ്ഞു. മിലരി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ കന്നഡ സിനിമാ ലോകത്തു പ്രശസ്തയായി.
രണ്ടു വർഷമായി ഞങ്ങൾ വേർപിരിഞ്ഞാണ് കഴിയുന്നത്: തുറന്നുപറഞ്ഞ് വീണ നായർ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ