
ജനപ്രിയ പരമ്പരയായ 'കുടുംബവിളക്കി'ലെ (Kudumbavilakku serial) 'വേദിക'യായെത്തി മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ കണ്ണിലെ കരടായി മാറിയ അഭിനേത്രിയാണ് ശരണ്യ ആനന്ദ് (Saranya anand). കുടുംബവിളക്കിലെ പ്രധാന കഥാപാത്രമായ സുമിത്രയുടെ ഭര്‍ത്താവിനെ തട്ടിയെടുത്തതും സുമിത്രയെ നിരന്തരം ഉപദ്രവിക്കുന്നതുമാണ് വേദികയുടെ പ്രധാന പരിപാടികള്‍. എന്നാല്‍ റിയല്‍ ലൈഫില്‍ തികച്ചും മറ്റൊരാളാണ് ശരണ്യ. ഗുജറാത്തില്‍ സെറ്റിലായ മലയാളി മാതാപിതാക്കളുടെ മകള്‍ ശരണ്യ മലയാള ബിഗ് സ്‌ക്രീനിലും, മിനി സ്‌ക്രീനിലും തന്റെ കഴിവ് തെളിയിച്ചുകഴിഞ്ഞു. കുടുംബവിളക്കിലെ വില്ലത്തിയായാണ് ഇപ്പോള്‍ ശരണ്യ വിലസുന്നത്. കൂടാതെ യൂട്യൂബിലും താരം തന്റെ സാനിദ്ധ്യം അറിയിച്ചുകഴിഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി ശരണ്യ പങ്കുവയ്ക്കുന്ന വീഡിയോകളെല്ലാം ആരാധകര്‍ സ്വീകരിച്ചുകഴിഞ്ഞു. റിലേഷന്‍ഷിപ്പിനെ പറ്റിയുള്ള വീഡിയോയും, പിന്നീട് വന്ന കുടുംബവിളക്ക് ഫെയിം കെ.കെയുമായുള്ള അഭിമുഖവുമെല്ലാം നല്ല രീതിയില്‍ ആരാധകര്‍ സ്വീകരിക്കുകയും ചെയ്തു. ഇപ്പോBfതാ 'വാട്ട് ഈസ് ഇന്‍ മൈ ബാഗ്' വീഡിയോയുമായി എത്തിയിരിക്കയാണ് ശരണ്യ ആനന്ദ്. എന്റെ ബാഗില്‍ എ മുതല്‍ ഇസെഡ് വരെയുണ്ട് എന്ന ക്യാപ്ഷനോടെയാണ് ശരണ്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മിക്ക താരങ്ങളും ചെയ്യുന്ന 'എന്താണ് എന്റെ ബാഗില്‍' എന്ന സെഗ്മെന്റ് തന്നെയാണ് ഇവിടെ ശരണ്യയും ചെയ്യുന്നത്. എന്നാല്‍ എല്ലാവരും കാണിക്കാറുള്ളതുപോലെയുള്ള തങ്ങളുടെ കുട്ടി ബാഗില്‍ എന്തെല്ലാം എന്നല്ല ശരണ്യ കാണിക്കുന്നത്. ചെറിയ യാത്രകളൊക്കെ പോകേണ്ടി വരുന്ന സമയത്ത് താന്‍ എന്തെല്ലാമാണ് കയ്യില്‍ കരുതാറെന്നാണ് താരം പറയുന്നത്.
Bigg Boss : 10ൽ പഠിക്കുമ്പോൾ നാടക നടിയായി, 16ാം വയസ്സിൽ കടങ്ങൾ വീട്ടി; മനസ്സ് തുറന്ന് ലക്ഷ്മിപ്രിയ
ബാഗില്‍ മസാജ് ചെയ്യുന്ന യന്ത്രം മുതല്‍ മേക്കപ്പ് കിറ്റുവരെ ഉണ്ടെങ്കിലും, ബാഗിലെ പ്രധാന ആകര്‍ഷണം ഫുഡ്ഡ് ഐറ്റംസാണ്. ലിറ്റില്‍ ഹേര്‍ട്‌സ് എന്ന എവര്‍ഗ്രീന്‍ ബിസ്‌ക്കറ്റ് മുതല്‍, ചൂടുവെള്ളത്തില്‍ നിമിഷങ്ങള്‍ക്കകം വേവുന്ന ഇന്‍സ്റ്റന്റ് ഫുഡ്ഡുവരെ ശരണ്യയുടെ ബാഗില്‍ ഉണ്ട്. അതുതന്നെയാണ് വീഡിയോയ്ക്ക് കമന്റായി ആരാധകര്‍ ചോദിക്കുന്നതും. കൂടാതെ പരമ്പരയിലെ വില്ലത്തിയെ ഇത്ര സിംപിള്‍ കൂളായി കണ്ട ആരാധകരുടെ റിയാക്ഷനുകളും കമന്റില്‍ കാണാം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ