'അത് തെറ്റായ വിവരം'; അമ്മ മീറ്റിങ്ങിൽ മോഹൻലാൽ- ബൈജു തർക്കമെന്ന് പ്രചരണം, മറുപടിയുമായി നടി സരയു

Published : Jun 24, 2025, 09:39 PM ISTUpdated : Jun 24, 2025, 09:56 PM IST
sarayu mohan

Synopsis

ബൈജുവും മോഹൻലാലും തമ്മിൽ അങ്ങനെ ഒരു പ്രശ്നം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സരയു.

ഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമയുടെ താരസംഘടനയായ 'അമ്മ'യുടെ 31-ാം ജനറൽ ബോഡി മീറ്റിം​ഗ് നടന്നത്. മമ്മൂട്ടി ഒഴിയെയുള്ള ഭൂരിഭാ​ഗം അഭിനേതാക്കളും പരിപാടിയിൽ എത്തിയിരുന്നു. ഇതിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. പിന്നാലെ ​യോ​ഗത്തിൽ വച്ച് മോഹൻലാലും നടൻ ബൈജുവും തമ്മിൽ തർക്കമുണ്ടായെന്ന തരത്തിൽ പ്രചരണങ്ങൾ നടന്നു.

പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തന്നെ വരണമെന്ന് താരങ്ങൾ ഒരുപോലെ യോ​ഗത്തിൽ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ യോഗത്തിൽ കുറെയധികം പേർ പങ്കെടുത്തില്ലെന്നും അതുകൊണ്ട് എല്ലാവരുടേയും പിന്തുണ ഉറപ്പാക്കിയതിന് ശേഷം മാത്രമേ മുന്നോട്ട് പോകാൻ സാധിക്കുകയുള്ളുവെന്നും ആയിരുന്നു മോഹൻലാലിന്റെ നിലപാട്. മൂന്ന് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്താനും അദ്ദേഹം നിർദ്ദേശിച്ചു.

ഇതിന് പിന്നാലെയാണ് ബൈജു സംസാരിക്കാൻ വന്നത്. നടന്റെ വാക്കുകൾ മോഹൻലാലിനെ ചൊടിപ്പിച്ചെന്നും ഇരുവരും വാക്കുതർക്കമായെന്നും ആയിരുന്നു വാർത്തകൾ. പിന്നാലെ ട്രോളുകളിലും ഇതിടം പിടിച്ചു. സോഷ്യൽ മീഡിയയിൽ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. ഇത് വലിയ തോതിൽ പ്രചരിച്ചതിന് പിന്നാലെ അമ്മ മീറ്റിങ്ങിൽ ഉണ്ടായിരുന്ന നടി സരയു മോഹൻ ഒരു ട്രോളിന് താഴെ കമന്റുമായി എത്തി. "ആഹാ.. എന്നിട്ട് എന്നിട്ട്..", എന്നായിരുന്നു പൊട്ടി ചിരിക്കുന്ന ഇമോജിക്ക് ഒപ്പം സരയു കുറിച്ചത്. ഇതും ഏറെ ശ്രദ്ധനേടി.

ഈ സാഹചര്യത്തിൽ ബൈജുവും മോഹൻലാലും തമ്മിൽ അങ്ങനെ ഒരു പ്രശ്നം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സരയു. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് ആയിരുന്നു നടിയുടെ പ്രതികരണം. "ഇന്റേണൽ മീറ്റിം​ഗ് ആയിരുന്നു നടന്നത്. ഈ പറയുന്ന പ്രശ്നങ്ങളൊന്നും അവിടെ ഉണ്ടായിട്ടില്ല. വളരെ സൗഹാർദപരമായിട്ട്, വളരെ ഹാപ്പിയായിട്ട് നടന്നൊരു മീറ്റിം​ഗ് ആണ്. എപ്പോഴും ഉള്ളതിനെക്കാൾ, നമ്മളെല്ലാവരും കൂടുതൽ സമയം ചെലവഴിച്ച്, വൈകുന്നേരം കൾച്ചറൽ പ്രോ​ഗ്രാമൊക്കെ ആയിട്ട് മുന്നോട്ട് പോയൊരു മീറ്റിം​ഗ്. തെറ്റായ വിവരമാണത്", എന്നായിരുന്നു സരയുവിന്റെ വാക്കുകൾ.

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു