അവന്റെ കല്യാണത്തിന് വന്നവരായിരുന്നു പലരും, എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയില്ല; സീമ ജി നായർ

Published : Jun 14, 2025, 04:15 PM ISTUpdated : Jun 14, 2025, 04:16 PM IST
Seema G Nair

Synopsis

അപകടം അറിഞ്ഞപ്പോൾ താൻ ആദ്യം വിളിച്ചത് എയര്‍ ഇന്ത്യയില്‍ സൂപ്പര്‍വൈസറായി ജോലി സുഹൃത്തായ വിഷ്ണുവിനെ ആണെന്ന് സീമ പറയുന്നു

ഹമ്മദാബാദ് വിമാനാപകടത്തിന്റെ ഞെട്ടലിൽ തന്നെയാണ് രാജ്യം മുഴുവനും. ഒട്ടനവധി ജീവനുകളെ നഷ്ടമായ അപകടവുമായി ബന്ധപ്പെട്ട് നടി സീമ ജി നായർ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. അപകടം അറിഞ്ഞപ്പോൾ താൻ ആദ്യം വിളിച്ചത് എയര്‍ ഇന്ത്യയില്‍ സൂപ്പര്‍വൈസറായി ജോലി സുഹൃത്തായ വിഷ്ണുവിനെ ആണെന്ന് സീമ പറയുന്നു. ഫോണിന് അപ്പുറത്ത് വിഷ്ണുവിന്റെ ശബ്ദം കേൾക്കുന്നത് വരെ തനിക്ക് സമാധാനം ഉണ്ടായിരുന്നില്ലെന്നും അവർ പറയുന്നു.

വിഷ്ണു അപകടത്തിൽപ്പെട്ടില്ലെങ്കിലും യാത്രകളിൽ കൂടെ ഉണ്ടാകാറുള്ള പൈലറ്റും ജീവനക്കാരുമാണ് മരിച്ചതെന്നും വിഷ്ണുവിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് തനിക്ക് അറിയില്ലെന്നും സീമ പറയുന്നു. വിഷ്ണുവിന് ഒപ്പമുള്ള ഫോട്ടോയും സീമ ജി നായർ പങ്കുവച്ചിട്ടുണ്ട്.

സീമ ജി നായരുടെ വാക്കുകൾ ഇങ്ങനെ

ഇന്നലെ ഉച്ചമുതൽ ആകെ വല്ലാത്ത അവസ്ഥയിൽ ആയിരുന്നു..വിമാന ദുരന്തത്തിന്റെ ആഘാതം വിട്ടൊഴിയുന്നില്ല. ഇന്നുവരെ കാണാത്ത,കേൾക്കാത്ത നിരവധി ആൾക്കാരുടെ ജീവിതം ഒരു സെക്കൻഡിൽ ഇല്ലാതാവുന്നു എന്നറിയുന്ന ആ നിമിഷം (അവർ ആരുമല്ലെങ്കിലും നമ്മുടെ ആരൊക്കെയോ ആണെന്ന ചിന്ത ആയിരുന്നു മനസുനിറയെ). ഇതെന്റെ കൂടപ്പിറപ്പിനെ പോലെ ഞാൻ സ്നേഹിക്കുന്ന വിഷ്ണു (പത്തനാപുരം സ്വദേശി). അവൻ എയർ ഇൻഡ്യയിൽ (ഇന്റർനാഷണൽ ഫ്ലൈറ്റിൽ) SUPERVISOR ആണ്‌. ഇന്നലെ ഷൂട്ടിലായിരുന്നു ഞാൻ ,അപകടം അറിഞ്ഞയുടൻ നെഞ്ചിൽ ഒരു ആളൽ ആയിരുന്നു. പെട്ടെന്ന് അവനെ വിളിച്ചു ,അങ്ങേ തലക്കൽ വിഷ്ണുവിന്റെ സ്വരം കേൾക്കുന്നതുവരെ സമാധാനം ഉണ്ടായില്ല. സ്വരം കേട്ടെങ്കിലും കരച്ചിലായിരുന്നു. അവന്റെ യാത്രകളിൽ കൂടെ ഉണ്ടായിരുന്നവർ ആണ്‌ മരണപ്പെട്ട ജീവനക്കാരും ,പൈലറ്റ്സും ,അവന്റെ കല്യാണത്തിന് വന്നവരായിരുന്നു പലരും. എങ്ങനെ സമാധാനിപ്പിക്കണമെന്നറിയില്ലായിരുന്നു. ഇന്ന് രാവിലെ വീണ്ടും ലണ്ടനിലേക്കുള്ള ഫ്ലൈറ്റിൽ അവനു ജോലിക്കു പോകണമായിരുന്നു. റീ ഷെഡ്യുൾ ചെയ്തു ഇന്ന് രാത്രീ ഡൽഹിയിൽ നിന്നും ലണ്ടനിലേക്ക് പോകും. ഈ മുറിവുണങ്ങാൻ എത്ര നാൾ എടുക്കും എന്നറിയില്ല. ഇപ്പോൾ വിളിക്കുമ്പോളും അവന്റെ സ്വരം വല്ലാണ്ടിടറി ഇരുന്നു..പ്രതീക്ഷകളും സ്വപ്നങ്ങളും ബാക്കി വെച്ച് ഒരു നിമിഷം കൊണ്ട് എല്ലാം പൊലിഞ്ഞു തീരുമ്പോൾ,ഈശ്വര നിന്നോട് ഒന്നേ അപേക്ഷിക്കാനുള്ളു ..ഇത്രയും ക്രൂരൻ ആവല്ലേ നീ.

PREV
Read more Articles on
click me!

Recommended Stories

"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്
റിലീസ് 1999ന്, ബ്ലോക് ബസ്റ്റർ ഹിറ്റ്; 26 വർഷങ്ങൾക്കിപ്പുറവും 'പുതുപടം' ഫീൽ; ആ രജനി ചിത്രം വീണ്ടും തിയറ്ററിൽ