'കല്ലെറിയാൻ എളുപ്പം, നശിക്കാൻ കാത്തു നിൽക്കുന്നവരുടെ മുന്നിൽ ഫിനിക്സ് പക്ഷിയായി മാറുന്ന അമ്മ'; താരസംഘടനെ കുറിച്ച് സീമ ജി നായർ

Published : Jun 22, 2025, 11:36 AM IST
Amma association

Synopsis

ഓരോ വ്യക്തിക്കും ലക്ഷകണക്കിന് രൂപയുടെ ഇൻഷുറൻസ്, ആ പൈസയിൽ ജീവൻ നിലനിർത്തിയ എത്രയോ പേരുണ്ടെന്നും സീമ. 

താര സംഘടനയായ അമ്മയുടെ മുപ്പത്തി ഒന്നാം ജനറൽ ബോഡി മീറ്റിം​ഗ് നടക്കുകയാണ് ഇന്ന്. മമ്മൂട്ടി ഒഴിയെയുള്ള സംഘടനയിൽ അം​ഗമായ എല്ലാവരും മീറ്റിങ്ങിൽ പങ്കെടുക്കുന്നുണ്ട്. പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തന്നെ തുടരുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഈ അവസരത്തിൽ സീമ ജി നായർ കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. നശിക്കാനും നശിപ്പിക്കാനും കാത്തു നിൽക്കുന്നവരുടെ മുന്നിൽ ഫിനിക്സ് പക്ഷിയായി അമ്മ മാറുമെന്നും അമ്മ ഉയർത്തെഴുന്നേൽക്കുന്നത് മക്കൾക്ക് വേണ്ടിയാണെന്നും സീമ ജി നായർ പറയുന്നു.

"ഇന്ന് അമ്മ സംഘടനയുടെ 31-ാമത് ആനുവല്‍ ജനറല്‍ ബോഡി. പുറമെ നിൽക്കുന്നവർക്ക് അമ്മയെ കുറിച്ച് എന്തും പറയാം ,ഓരോ പ്രതിസന്ധികളും തരണം ചെയ്തു മുന്നോട്ടു പോകുമ്പോൾ ,അത് കുറെ പേരുടെ ജീവ ശ്വാസം ആണ്. കാരണം എല്ലാ മാസവും ഒന്നാം തീയതി കിട്ടുന്ന കൈ നീട്ടത്തിനു കാത്തു നിൽക്കുന്ന നൂറുകണക്കിന് ആൾക്കാർ ഉണ്ട് ,ജീവൻ രക്ഷ മരുന്നുകൾക്ക് കാത്തു നിൽക്കുന്ന ഒട്ടേറെ പേരുണ്ട്. എത്രയോ പേർ 'അമ്മ വെച്ച വീട്ടിൽ സുരക്ഷിതമായി കഴിയുന്നു ..ഓരോ വ്യക്തിക്കും ലക്ഷകണക്കിന് രൂപയുടെ ഇൻഷുറൻസ് ,ആ പൈസയിൽ ജീവൻ നിലനിർത്തിയ എത്രയോ പേർ ..കല്ലെറിയാൻ എളുപ്പമാണ് .പണ്ടൊരു പഴമൊഴിപോലെ (അമ്മയെ തല്ലിയാലും രണ്ട്‌ പക്ഷം )നശിക്കാനും ,നശിപ്പിക്കാനും കാത്തു നിൽക്കുന്നവരുടെ മുന്നിൽ ഫിനിക്സ് പക്ഷിയായി മാറുന്ന അമ്മ ..'അമ്മ 'ഉയിർത്തെഴുന്നേൽക്കുന്നതു മക്കൾക്കു വേണ്ടിയാണു. വർഷത്തിലൊരിക്കൽ എല്ലാവരും ഒത്തു കൂടുന്ന,കൂടിച്ചേരൽ ..ഇത് കഴിഞ്ഞ വർഷത്തെ ഓർമ ചിത്രം. വളരെ കുറച്ചു സുഹൃത്തുക്കളെ എനിക്കുള്ളൂ ..അതിൽ മുന്നിൽ ഉള്ളത് നന്ദുവാണ്‌..ഞാൻ എന്ത് നന്മ ചെയ്യുമ്പോളും അവസാന ഒരു പിടിവള്ളി നന്ദുവാണ് ..പറ്റുന്ന രീതിയിൽ ഒരുപാട് സഹായിച്ചിട്ടുണ്ട്‌..നല്ല സുഹൃത് ബന്ധം ..നമ്മുടെ യാത്രകൾക്ക് കരുത്താണ്. എല്ലാ നന്മകളും നേരുന്നു", എന്നായിരുന്നു സീമ ജി നായരുടെ വാക്കുകൾ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പ്രതിനായകന്‍റെ വിളയാട്ടം ഇനി ഒടിടിയില്‍; 'കളങ്കാവല്‍' സ്ട്രീമിംഗ് പ്രഖ്യാപിച്ചു
റിലീസിന് 10 ദിവസം ശേഷിക്കെ അപ്രതീക്ഷിത പ്രഖ്യാപനം; 'ജനനായകന്' കേരളത്തില്‍ തിരിച്ചടി