'അങ്കൂർ' എന്റെ പ്രിയ ചിത്രം, 50 വർഷങ്ങൾക്കിപ്പുറവും ആസ്വദിക്കപ്പെടുന്നു: ശബാന ആസ്മി

Published : Dec 14, 2024, 08:16 PM IST
'അങ്കൂർ' എന്റെ പ്രിയ ചിത്രം, 50 വർഷങ്ങൾക്കിപ്പുറവും ആസ്വദിക്കപ്പെടുന്നു: ശബാന ആസ്മി

Synopsis

അഭിനയ ജീവിതത്തിൽ അര നൂറ്റാണ്ടു പിന്നിടുന്ന ശബാന ആസ്മി. 

ങ്കൂർ തനിക്ക് ഏറെ പ്രാധാന്യമുള്ള പ്രിയപ്പെട്ട ചിത്രമെന്ന് പ്രമുഖ ചലച്ചിത്രതാരം ശബാന ആസ്മി. ഇന്ത്യയ്ക്കകത്തും പുറത്തും ശ്രദ്ധ നേടിയ 'അങ്കൂർ' 50 വർഷങ്ങൾക്കു ശേഷവും ആസ്വദിക്കപ്പെടുന്നത് ഏറ്റവും വലിയ അംഗീകാരമാണെന്നും അവര്‍ പറഞ്ഞു. അഭിനയ ജീവിതത്തിൽ അര നൂറ്റാണ്ടു പിന്നിടുന്ന ശബാന ആസ്മിയെ ആദരിക്കുന്ന 29-മത് ഐ.എഫ്.എഫ്.കെയുടെ പ്രത്യേക സെഷനിൽ സംസാരിക്കുകയായിരുന്നു അവര്‍.

നഗരത്തിലെ മധ്യവർഗ കുടുംബത്തിലെ കോളേജ് വിദ്യാർഥിനിയായിരുന്ന തന്നെ അങ്കൂറിലെ ലക്ഷ്മി ആക്കി മാറ്റാൻ സംവിധായകൻ ശ്യാം ബെനഗൽ നടത്തിയ രസകരമായ ശ്രമങ്ങൾ നടി ഓർത്തെടുത്തു. ആദ്യ ഐ.എഫ്.എഫ്.കെയുടെ ഭാഗമായ തനിക്ക് 29-മത് മേളയിലും എത്താൻ സാധിച്ചതിൽ അഭിമാനമുണ്ട്. ശ്യാം ബെനഗലിന്റെ പിറന്നാൾ ദിനത്തിൽ ഇതേ വേദിയിൽ ചിത്രം പ്രദർശിപ്പിക്കുന്നത് ഏറെ സന്തോഷം നൽകുന്നുവെന്നും നടി പറഞ്ഞു. 

അങ്കൂറിന്റെ പ്രദർശനത്തിനു മുന്നോടിയായി നടന്ന ചടങ്ങ് മുൻ മന്ത്രി എം.എ. ബേബി ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര അക്കാദമിയുടെ സ്‌നേഹോപഹാരം അദ്ദേഹം ശബാന ആസ്മിക്ക് സമ്മാനിച്ചു. സംവിധായകൻ ശ്യാം ബെനഗലിന് അദ്ദേഹം നവതി ആശംസകൾ അറിയിച്ചു. കലാ സാംസ്‌കാരിക മേഖലയിൽ ശബാന ആസ്മിയുടെ സംഭാവനകൾ ഉൾക്കൊള്ളിച്ചു തയാറാക്കിയ ഹ്രസ്വ വിഡിയോ പരിപാടിയുടെ ഭാഗമായി പ്രദർശിപ്പിച്ചു. മാധ്യമപ്രവർത്തകരുമായി സംവദിച്ച ശേഷം കൈരളി തീയറ്ററിൽ 'വെളിച്ചം തേടി' എന്ന മലയാള ചിത്രം കണ്ടാണ് നടി മടങ്ങിയത്. 

ഗ്രാമീണരുടെ സിനിമാ സ്വപ്നങ്ങൾക്ക് നിറം പകർന്ന് 'ആജൂർ'; ശ്രദ്ധേയമായി ആദ്യ ബജ്ജിക ഭാഷാ ചിത്രം

അഭിനയ ജീവിതത്തിൽ അര നൂറ്റാണ്ട് പിന്നിടുന്ന ശബാന ആസ്മിയെ ആഘോഷിക്കുന്ന ഐ എഫ് എഫ് കെയുടെ പ്രത്യേക സെഷനിൽ ശബാന ആസ്മി, മുൻ മന്ത്രി എം എ ബേബി ചലച്ചിത്ര അക്കാദമി ചെയർ പേഴ്സൺ പ്രേം കുമാർ,  സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്‌ ചെയർ പേഴ്സൺ മധുപാൽ,  സംവിധായകൻ ടി  കെ രാജീവ്‌ കുമാർ അക്കാദമി സെക്രട്ടറി സി. അജോയ് തുടങ്ങിയവർ പങ്കെടുത്തിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ദ റിയൽ കംബാക്ക്, ബോക്സ് ഓഫീസിനെ വിറപ്പിച്ച് നിവിൻ പോളി, സർവ്വം മായ ഒടിടിയില്‍ എവിടെ?, എപ്പോള്‍?
ജപ്പാനിലും 'പുഷ്പ' തരംഗം; അല്ലു അർജുന് വൻ വരവേൽപ്പ്!