'ഇനിയൊരു ജന്മമുണ്ടെങ്കില്‍ എനിക്ക് പത്രക്കാരിയാവണം': ഷീല

Published : Jul 27, 2019, 09:05 AM ISTUpdated : Jul 27, 2019, 10:42 AM IST
'ഇനിയൊരു ജന്മമുണ്ടെങ്കില്‍ എനിക്ക് പത്രക്കാരിയാവണം': ഷീല

Synopsis

സിനിമയിൽ അഭിനയിക്കുന്നതിനേക്കാള്‍ നൂറിരട്ടി സന്തോഷം ചിത്രം വരക്കുമ്പോഴുണ്ട്. പക്ഷെ ഇനിയൊരു ജന്മമുണ്ടെങ്കിൽ ആഗ്രഹം നടിയോ ചിത്രകാരിയോ ആകാനല്ലെന്ന് ഷീല

തിരുവനന്തപുരം: ഇനി ഒരു ജന്മമുണ്ടെങ്കില്‍ തനിക്ക് പത്രപ്രവര്‍ത്തകയായി ജീവിക്കാനാണ് താല്‍പര്യമെന്ന് നടി ഷീല. ആളുകളോട് നല്ല ചോദ്യങ്ങളൊക്കെ ചോദിച്ച് സന്തോഷത്തോടെ ജീവിക്കാമല്ലോയെന്ന് ഷീല തിരുവനന്തപുരത്ത് പറഞ്ഞു. 

അഭിനയജീവിതത്തിലെ തിരക്കുകൾക്കിടയിലും ഷീല വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം തിരുവനന്തപുരത്ത് നടന്നു. ഷീല വരച്ച ചിത്രങ്ങളുടെ പ്രദർശനം റഷ്യൻ കൾച്ചറൽ സെന്‍ററിൽ പ്രദര്‍ശനത്തില്‍ വച്ചിരിക്കുന്നത്. ഒഴിവുസമയങ്ങളിൽ വരച്ച ചിത്രങ്ങളുടെ എണ്ണം നൂറ് കടന്നപ്പോഴാണ് സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി പ്രദർശനങ്ങൾക്ക് ഷീല സമ്മതിച്ചത്. 

"

മുമ്പ് നടത്തിയ പ്രദർശനത്തിൽ ബേബി മാത്യു സോമതീരം വാങ്ങിയ ചിത്രങ്ങളാണ് ഇപ്പോൾ റഷ്യൻ കൾച്ചറൽ സെന്‍ററിൽ പ്രദർശനത്തിന് വച്ചത്. മന്ത്രി എ കെ ബാലൻ പ്രദർശനം ഉദ്ഘാടനം ചെയ്തു.

പ്രകൃതിയും മനുഷ്യരുമൊക്കെയാണ് മുമ്പ് വരച്ച ചിത്രങ്ങളിലെ പ്രമേയമെങ്കിൽ അമൂർത്തമായ ചിത്രങ്ങളാണ് ഇപ്പോൾ വരയ്ക്കുന്നതിലേറെയുമെന്ന് ഷീല പറയുന്നു. സിനിമയിൽ അഭിനയിക്കുന്നതിനേക്കാള്‍ നൂറിരട്ടി സന്തോഷം ചിത്രം വരക്കുമ്പോഴുണ്ടെന്നും ഷീല വ്യക്തമാക്കി.  

ജെ സി ഡാനിയേൽ അവാർഡ് ഏറ്റുവാങ്ങാനായി തിരുവനന്തപുരത്തെത്തിയതാണ് നടി ഷീല. ഇന്ന് വൈകീട്ടാണ് മുഖ്യമന്ത്രിയിൽ നിന്നും ഷീല പുരസ്കാരം ഏറ്റുവാങ്ങുക  
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഇങ്ങനെയൊരു ക്ലൈമാക്സ് ആദ്യം, ഞാൻ മാരുതിയുടെ ആരാധകനായി'എന്ന് പ്രഭാസ്; 'രാജാസാബ്' ജനുവരി 9ന്
ഒടിടിയില്‍ ന്യൂഇയര്‍ ഫെസ്റ്റിവല്‍! കാണാം ഈ മലയാള സിനിമകള്‍