
ബംഗ്ലൂരു: മയക്കുമരുന്ന് കേസില്‍ തെന്നിന്ത്യന്‍ നടിയും മോഡലുമായ സോണിയ അഗര്‍വാളിനെ എന്‍സിബി കസ്റ്റഡിയിലെടുത്തു. കന്നഡ നടന്‍ ഭരത്, ഡിജെ ചിന്നപ്പ എന്നിവരും കസ്റ്റഡിയിലായി. നടിയുടെ ഫ്ലാറ്റില്‍ നിന്ന് മയക്കുമരുന്നും കഞ്ചാവും കണ്ടെടുത്തു. കര്‍ണാടക അതിര്‍ത്തിയില്‍ നിന്ന് 21 കോടി രൂപ വിലവരുന്ന കഞ്ചാവ് ഇന്നലെ എന്‍സിബി പിടികൂടിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.
കന്നഡ സിനിമ മേഖലയില്‍ വന്‍ മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നതായി ബംഗ്ലൂരു പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നടിമാരായ സജ്ഞന ഗല്‍റാണി, രാഗ്വിണി ദിവേദി എന്നിവരും മയക്കുമരുന്ന് ഉപയോഗിച്ചതായി നേരത്തെ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുകയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona