
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടൻ വിശാൽ നടത്തിയ പ്രസ്താവനയെ പരിഹസിച്ച് നടി ശ്രീ റെഡ്ഡി. വിശാലിനെ 'സ്ത്രീലമ്പടൻ', എന്ന് അഭിസംബോധന ചെയ്ത ശ്രീ റെഡ്ഡി, മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷിക്കണമെന്ന് നടനോട് പറഞ്ഞു. എക്സിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം. നേരത്തെ വിശാലിനെതിരെ മീടു ആരോപണം ഉയർത്തിയ ആളുകൂടിയാണ് ശ്രീ റെഡ്ഡി.
"നരച്ച മുടിയുള്ള, പ്രായമായ സ്ത്രീലമ്പടനായ അങ്കിൾ, നിങ്ങൾ ഒരു സ്ത്രീയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷിക്കണം. സ്ത്രീകൾക്ക് നേരെ നിങ്ങൾ നടത്തുന്ന മോശം ഭാഷാ പ്രയോഗവും, നല്ലവർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന നിങ്ങളുടെ രീതിയും എല്ലാവർക്കും അറിയാം. നിങ്ങൾ എന്നെന്നും വഞ്ചകൻ തന്നെ ആയിരിക്കും. നിങ്ങൾ വലിയൊരു വഞ്ചകനാണെന്ന് ലോകത്തിന് അറിയാവുന്ന കാര്യമാണ്. ബഹുമാനിക്കേണ്ട വ്യക്തിയാണ് നിങ്ങളെന്ന് എനിക്ക് തോന്നില്ല", എന്ന് ശ്രീ റെഡ്ഡി കുറിക്കുന്നു.
"എല്ലാ സ്ത്രീകളും എന്തുകൊണ്ടാണ് നിങ്ങളെ ഉപേക്ഷിച്ച് പോയത്? നിങ്ങളുടെ വിവാഹ നിശ്ചയം മുടങ്ങിയത് എന്താണ്? അടുത്ത തവണ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകണേ. ഒരു സംഘടയിൽ മുൻനിരയിൽ ഇരിക്കുന്നത് വലിയ കാര്യമൊന്നും അല്ല. നിങ്ങൾക്ക് മര്യാദ ഉണ്ടോ. കർമഫലം നിങ്ങൾക്ക് കിട്ടിയിരിക്കും. എന്റെ പക്കൽ ഒട്ടേറെ ചെരുപ്പുകൾ ഉണ്ട്. ആവശ്യമുണ്ടെങ്കിൽ അറിയിക്കൂ", എന്നും ശ്രീ റെഡ്ഡി പരിഹസിച്ചു.
അയാളിൽ നിന്നും ദുരനുഭവം, മിണ്ടാതിരുന്നെങ്കിൽ സിനിമകളും രണ്ടുനില കെട്ടിടവും പണവും ഉണ്ടായേനെ: മനീഷ
ഓഗസ്റ്റ് 29നായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് വിശാല്‍ പ്രതികരിച്ചത്. അപമര്യാദയായി പെരുമാറുന്നവരെ സ്ത്രീകൾ ചെരുപ്പൂരി അടിക്കണമെന്നായിരുന്നു വിശാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നത്. ഒരുതവണ അങ്ങനെ ചെയ്താല്‍ പിന്നീട് ദേഹത്ത് കൈവയ്ക്കാന്‍ മടിക്കുമെന്നും സഹകരിക്കാന്‍ ആവശ്യപ്പെടുന്ന വിഡ്ഢികളെ വെറുതെ വിടരുതെന്നും വിശാല്‍ പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ