
പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് സ്വാസിക. മിനിസ്‌ക്രീനിലൂടെ കരിയർ ആരംഭിച്ച് പിന്നീട് സിനിമയിലെത്തിയ സ്വാസിക മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയിരുന്നു. സൂര്യ നായകനായി എത്തിയ ആർജെ ബാലാജി ചിത്രം കറുപ്പിലും സ്വാസിക മികച്ച പ്രകടനമാണ്. ഇപ്പോഴിതാ തന്റെ വിവാഹജീവിതത്തിലെ രസകരമായ കാര്യങ്ങളാണ് സ്വാസിക പങ്കുവയ്ക്കുന്നത്. കയ്യിൽ പണമുണ്ടെങ്കിലും ഭർത്താവിനോട് ഇടയ്ക്ക് 1000 രൂപ അയച്ചുതരാണ് ആവശ്യപ്പെടാറുണ്ടന്നും എല്ലാം ഒറ്റയ്ക്ക് ചെയ്ത് എനിക്ക് ബോറടിച്ചുവെന്നും ഇങ്ങനെ ആശ്രയിക്കുന്നത് തനിക്ക് ഇഷ്ടമാണെന്നും സ്വാസിക പറയുന്നു.
"ഞാൻ വീട്ടിലുണ്ടെങ്കിൽ ഞാൻ തന്നെ പാചകം ചെയ്ത് ആ പ്ലേറ്റ് കഴുകി വെച്ച് അതിന് ശേഷം ഭക്ഷണം കഴിക്കുന്നതെല്ലാം എനിക്കിഷ്ടമാണ്. ഞാൻ വലിയൊരു കാര്യം ചെയ്യുന്നത് പോലെയല്ല അത്. എനിക്കെന്തെങ്കിലും വേണമെങ്കിൽ ബാങ്കിൽ ബാലൻസ് ഉണ്ട്. എന്നാൽ എന്റെ ഫോൺ ബിൽ നിങ്ങൾ അടയ്ക്കണമെന്നും പണം വേണ്ടപ്പോൾ അയക്കണമെന്നും ഭർത്താവിനോട് ഞാൻ പറഞ്ഞിട്ടുണ്ട്. എന്റെ അക്കൗണ്ടിൽ ഉണ്ട്. പക്ഷെ ഒരു ആയിരം രൂപ അയക്കുമോ എന്ന് ഞാൻ ചുമ്മാ ചോദിക്കും. ഇതൊരു പക്ഷേ എന്റെ ഫാന്റസിയായിരിക്കാം. എല്ലാവരും അവരുടെ ജീവിതത്തിൽ ഇത് കൊണ്ട് വരണമെന്ന് ഞാൻ പറയില്ല." സ്വാസിക പറയുന്നു.
"ഇപ്പോഴത്തെ ജെൻ സി പ്രയോഗങ്ങളൊന്നും എനിക്കറിയില്ല. ഞാൻ എന്റെ കുടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നു. എനിക്കതിഷ്ടമാണ്. എല്ലാം എനിക്കുണ്ട്. 9ാം ക്ലാസ് മുതൽ ഞാൻ സമ്പാദിക്കുന്നുണ്ട്. 31 വയസിലാണ് വിവാഹം ചെയ്തത്. എല്ലാം ഒറ്റയ്ക്ക് ചെയ്ത് എനിക്ക് ബോറടിച്ചു. ഇപ്പോൾ എവിടെ പോയാലും ഭർത്താവാണ് കാർഡ് സ്വെെപ് ചെയ്യുക. കണക്ക് നോക്കുന്നതൊക്കെ എനിക്ക് ബോറടിച്ചു. ഇപ്പോൾ ഞാൻ ഒന്നുമറിയാത്തത് പോലെയാണ്. ഊബർ ബുക്ക് ചെയ്യാൻ അറിയാം. എന്നാൽ ഞാൻ ചെയ്യില്ല. എനിക്ക് ഇങ്ങനെ ആശ്രയിക്കുന്നത് ഇഷ്ടമാണ്. ഞങ്ങൾ രണ്ട് പേരും ജോലി ചെയ്യുന്നു. വല്ലപ്പോഴുമാണ് കാണുന്നത്. എന്തെങ്കിലും ഒരു കണക്ഷൻ ഉണ്ടാകാൻ ഇതെല്ലാം ഒരോ ചെറിയ കാരണങ്ങളാണ്." സ്വാസിക കൂട്ടിച്ചേർത്തു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ