'ട്രൈ ചെയ്ത് നോക്കട്ടമ്മ, ശരിയായില്ലേൽ ജോലിക്ക് കേറാം'; കുഞ്ഞാറ്റ സിനിമയിലേക്കെന്ന് ഉർവശി

Published : May 02, 2025, 09:54 PM ISTUpdated : May 02, 2025, 10:06 PM IST
'ട്രൈ ചെയ്ത് നോക്കട്ടമ്മ, ശരിയായില്ലേൽ ജോലിക്ക് കേറാം'; കുഞ്ഞാറ്റ സിനിമയിലേക്കെന്ന് ഉർവശി

Synopsis

നേരത്തെ ഒരഭിമുഖത്തിൽ കുഞ്ഞാറ്റ സിനിമയിലേക്ക് വരുന്നുണ്ടെന്ന് മനോജ് കെ ജയനും പറഞ്ഞിരുന്നു. 

ലയാളത്തിന്റെ പ്രിയ താരമാണ് ഉർവശി. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ എന്നും ഓർത്തുവയ്ക്കാനായി ഒട്ടനവധി കഥാപാത്രങ്ങളാണ് താരം തന്നതും നൽകി കൊണ്ടിരിക്കുന്നതും. ഏത് കഥാപാത്രമായാലും അതാവശ്യപ്പെടുന്നത്ര പൂർണത നൽകി കയ്യടി നേടുന്ന ഉർവശിയെ 'ദ റിയൽ സൂപ്പർ സ്റ്റാർ' എന്നാണ് ആരാധകർ വിളിക്കാറുള്ളത്. ആ താരത്തിന്റെ മകൾ കുഞ്ഞാറ്റ എന്ന തേജ ലക്ഷ്മി ഇനി സിനിമയിലേക്ക് എത്തുകയാണ്. 

ഉർവശി തന്നെയാണ് കുഞ്ഞാറ്റ സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുന്നുവെന്ന് അറിയിച്ചത്. "ഒരുപാട് ഓഫറുകൾ വരുന്നുണ്ട്. മിക്കവാറും ഈ വർഷം തന്നെ ഉണ്ടാകും. അത് മലയാള സിനിമയും ആയിരിക്കും. പഠിത്തം കഴിഞ്ഞു. അത്യാവശ്യം ജോലി ചെയ്തു. എന്നിട്ടാണ് ഞാൻ ഒരു വർഷം ട്രൈ ചെയ്ത് നോക്കട്ടമ്മ ശരിയാവുന്നില്ലെങ്കിൽ ഞാൻ വീണ്ടും ജോലിക്ക് കയറിക്കോളാം എന്നാണ് അവൾ പറഞ്ഞത്", എന്നാണ് മാധ്യമങ്ങളോടായി ഉർവശി പറഞ്ഞത്. നേരത്തെ ഒരഭിമുഖത്തിൽ കുഞ്ഞാറ്റ സിനിമയിലേക്ക് വരുന്നുണ്ടെന്ന് മനോജ് കെ ജയനും പറഞ്ഞിരുന്നു. 

മനോജ് കെ ജയന്‍റെയും ഉര്‍വശിയുടെ മകളാണ് തേജ. 2000ത്തിൽ ആയിരുന്നു ഇവരുടെ വിവാഹം. പിന്നീട് 2008ൽ ഇരുവരും വേർപിരിയുകയും ചെയ്തു. 2011ൽ മനോജ് കെ ജയനും ആശയും തമ്മിൽ വിവാഹിതരായി. 2013ൽ ശിവപ്രസാദുമായി ഉർവശിയും വിവാഹം കഴിഞ്ഞു. വേർപിരിഞ്ഞുവെങ്കിലും മകളുടെ കാര്യത്തിൽ ഇരുവരും ചേർന്നാണ് തീരുമാനമെടുക്കുന്നത്. ഇരുവീടുകളിലും മാറി മാറി കുഞ്ഞാറ്റ താമസിക്കാറുമുണ്ട്. 

എൽ ജഗദമ്മ 7ബി സ്റ്റേറ്റ് ഫസ്റ്റ് എന്ന ചിത്രമാണ് ഉര്‍വശിയുടേതായി റിലീസ് ചെയ്തത്. ഉർവ്വശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ, സംഭാഷണമെഴുതി  സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ജയൻ ചേർത്തല, കലാഭവൻ പ്രജോദ്, രാജേഷ് ശർമ്മ, കിഷോർ, നോബി, വി കെ ബൈജു, പി ആർ പ്രദീപ്, രശ്മി അനിൽ, ശൈലജ അമ്പു, ജിബിൻ ഗോപിനാഥ്, അഞ്ജലി സത്യനാഥ്, ഇന്ദുലേഖ എന്നിവരോടൊപ്പം അമ്പതിലധികം പുതുമുഖങ്ങൾ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ