കുട്ടിക്കൊപ്പം ക്യൂട്ടായി ശിവകാര്‍ത്തികേയൻ, താരത്തിന്റെ ഫോട്ടോയും ഹിറ്റ്

Published : Dec 28, 2024, 10:03 AM IST
കുട്ടിക്കൊപ്പം ക്യൂട്ടായി ശിവകാര്‍ത്തികേയൻ, താരത്തിന്റെ ഫോട്ടോയും ഹിറ്റ്

Synopsis

ശിവകാര്‍ത്തികേയന്റെ പുതിയ ഫോട്ടോയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.

തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു താരമാണ് ശിവകാര്‍തതികേയൻ.  നിലവില്‍ അമരന്റെ വിജയത്തിളക്കത്തിലുമാണ് ശിവകാര്‍ത്തികേയൻ.  ശിവകാര്‍ത്തികേയൻ അമരനറെ വിജയത്തോടെ 70 കോടിയോളമായി പ്രതിഫലം ഉയര്‍ത്തി എന്നാണ് റിപ്പോര്‍ട്ട്. നടൻ ശിവകാര്‍ത്തികേയന്റെ ഒരു കുട്ടിക്കൊപ്പമുള്ള ഫോട്ടോ സാമൂഹ്യ മാധ്യമങങളില്‍ പ്രചരിക്കുന്നതും ശ്രദ്ധയാകര്‍ഷിക്കുകയാണ്.

തിയറ്ററില്‍ മാത്രമല്ല ഒടിടിയിലും ശിവകാര്‍ത്തികേയൻ ചിത്രം വമ്പൻമാരെ വീഴ്‍ത്തിയാണ് മുന്നേറ്റം തുടരുന്നത്. ആദ്യമായിട്ടാണ് ശിവകാര്‍ത്തികേയൻ ആഗോളതലത്തില്‍ 300 കോടി ക്ലബിലെത്തുന്നത് എന്ന പ്രത്യേകയും ഉണ്ടെന്നത് ചിത്രത്തിന്റെ വിജയത്തിന് . ഇതിനു മുമ്പ് ആഗോളതലത്തില്‍ 125 കോടി നേടിയ ഡോണ്‍ ആണ് ഉയര്‍ന്ന കളക്ഷനായി ശിവകാര്‍ത്തികേയന്റെ പേരിലുണ്ടായിരുന്നത്. ശിവകാര്‍ത്തികേയൻ തമിഴകത്ത് മുൻനിര വിജയ താരങ്ങളുടെ പട്ടികയിലേക്കെത്തി എന്നതും പ്രധാന പ്രത്യേകതയാണ്.

വിജയ് രാഷ്‍ട്രീയത്തില്‍ സജീവമാകുന്നതിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയാണ്. വിജയ്ക്ക് പകരം ആര് എന്ന ചോദ്യത്തിന് നിലവില്‍ ഉത്തരം ശിവകാര്‍ത്തികേയൻ എന്നാണ്. ദളപതി വിജയ് നായകനായി എത്തിയ ദ ഗോട്ടില്‍ ശിവകാര്‍ത്തികേയനും അതിഥി വേഷത്തിലുണ്ടായിരുന്നു. ചിത്രത്തില്‍ വിജയ് ശിവകാര്‍ത്തികേയന് നിര്‍ണായക രംഗത്ത് തോക്ക് കൈമാറുന്നുണ്ട്. ഇത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. വിജയുടേതായി തുപ്പാക്കിയെന്ന ഒരു സിനിമയുമുണ്ട്. തോക്ക് കൈമാറുന്നത് തന്റെ ഒന്നാംനിര താര പദവി ശിവകാര്‍ത്തികേയനെ ഏല്‍പ്പിക്കുന്നതായിട്ട് വ്യഖ്യാനിക്കപ്പെട്ടിരുന്നു.

മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞതായിരുന്നു അമരൻ. മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ എത്തിയത്. ഇന്ദു റെബേക്ക വര്‍ഗീസായി ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ നായികയായത് സായ് പല്ലവിയും മറ്റ് കഥാപാത്രങ്ങളായി ഭുവൻ അറോറ, രാഹുല്‍ ബോസ്, ലല്ലു, ശ്രീകുമാര്‍, ശ്യാമപ്രസാദ്, ശ്യാം മോഹൻ, ഗീതു കൈലാസം, വികാസ് ബംഗര്‍, മിര്‍ സല്‍മാൻ എന്നിവരും ഉണ്ടായിരുന്നു. തമിഴ്‍നാട്ടിനും പുറത്തും ചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. രാജ്‍കുമാര്‍ പെരിയസ്വാമിയാണ് ശിവകാര്‍ത്തികേയൻ ചിത്രം സംവിധാനം നിര്‍വഹിച്ചത്.

Read More: ബോളിവുഡില്‍ കീര്‍ത്തി സുരേഷിന് കാലിടറുന്നു, കളക്ഷനില്‍ വൻ ഇടിവ്, തെരിയുടെ റീമേക്ക് ചിത്രത്തിനും രക്ഷയില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക