
മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുന്ന സെലിബ്രിറ്റി ദമ്പതികളാണ് ജീവയും ഷിറ്റു എന്ന അപർണ തോമസും. 'സരിഗമപ കേരളം' എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതനായ ജീവ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയത്. തനത് അവതരണ ശൈലി കൊണ്ടും ഫ്ലോറിൽ ജീവ പരത്തുന്ന പോസിറ്റിവിറ്റി കൊണ്ടുമൊക്കെയാണ് അവതാരകനെന്ന നിലയിൽ ജീവ ശ്രദ്ധ നേടിയത്. ജീവയും അപർണയും അവതാരകരായി എത്തിയ 'മിസ്റ്റർ ആന്റ് മിസിസ്' എന്ന ഷോയും സൂപ്പർ ഹിറ്റായി മുന്നേറിയ ഒന്നായിരുന്നു.
കാശ്‍മിര്‍ യാത്രയിലെ വിശേഷങ്ങള്‍ പങ്കുവെച്ചും ഇരുവരും എത്തിയിരുന്നു. ഇല്ല സര്‍ കാശ്‍മിര്‍ പിക്‌സ് കഴിഞ്ഞിട്ടില്ല സര്‍ എന്നായിരുന്നു ജീവ പറഞ്ഞത്. ജാക്കറ്റും കൂളിങ് ഗ്ലാസുമൊക്കെയായി സ്‌റ്റൈലിഷ് ലുക്കിലായിരുന്നു ജീവ. കൊടും തണുപ്പിലും അടിപൊളിയായാണ് ഇരുവരും പോസ് ചെയ്യുന്നത്. ബ്ലാക്ക്, വൈറ്റ് കോമ്പിനേഷൻ ജാക്കറ്റായിരുന്നു ഫോട്ടോഷൂട്ടിനായി താരദമ്പതികൾ തെരഞ്ഞെടുത്തത്.
മാസ് ലുക്കിലുള്ള ചിത്രങ്ങൾക്ക് 'ദളപതി-67' എന്ന ക്യാപ്ഷനും ജീവ നൽകുന്നുണ്ട്. അടിപൊളി ചിത്രങ്ങൾക്ക് പുറമേ കശ്‍മിരിലെ തണുപ്പും അവിടുത്തെ ശരിക്കുമുള്ള അവസ്ഥ എങ്ങനെയാണെന്ന് കാണിക്കുന്ന ഒരു റീലും ജീവ പങ്കുവെക്കുന്നുണ്ട്. എന്തായാലും താരങ്ങളുടെ ആഘോഷം പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.
ജീവയുടെ ഭാര്യയായ അപര്‍ണ എയര്‍ഹോസ്റ്റസാണ്. അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് അപര്‍ണ. സൂര്യ മ്യൂസിക്ക് എന്ന സംഗീത ചാനലിലെ ലൈവ് ഷോ അവതാരകനായിട്ടായിരുന്നു ജീവയുടെ തുടക്കം. വളരെ ആകസ്‍മികമായിട്ടാണ് ജീവ അവതാരകനായി മാറിയതെന്ന് മുൻപ് തന്നെ ജീവ വ്യക്തമാക്കിയിട്ടുണ്ട്. സുഹൃത്തിനൊപ്പം അവതാരകർക്കുള്ള ഓഡിഷനിൽ പങ്കെടുക്കാൻ സുഹൃത്തിനു കൂട്ടു പോയ ജീവ ആകസ്‍മികമായി വേദിയിൽ എത്തുകയായിരുന്നു, ഒടുവിൽ ഫലം വന്നപ്പോൾ ജീവ സെലക്ടാകുകയും ആയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ