'ഇത് അതിയായ വേദനയുടെ സമയം'; 'അഡിയോസ് അമിഗോ' റിലീസ് നീട്ടുകയാണെന്ന് നിര്‍മ്മാതാക്കള്‍

Published : Jul 31, 2024, 10:24 PM IST
'ഇത് അതിയായ വേദനയുടെ സമയം'; 'അഡിയോസ് അമിഗോ' റിലീസ് നീട്ടുകയാണെന്ന് നിര്‍മ്മാതാക്കള്‍

Synopsis

ടോവിനോ ചിത്രം തല്ലുമാലയുടെ അസോസിയേറ്റ് ആയിരുന്ന നഹാസ് നാസറിന്‍റെ സംവിധാന അരങ്ങേറ്റമാണ് 'അഡിയോസ് അമിഗോ'

വയനാട് ദുരന്തത്തിന്‍റെയും കനത്ത മഴയുടെയും പശ്ചാത്തലത്തില്‍ തങ്ങളുടെ പുതിയ ചിത്രത്തിന്‍റെ റിലീസ് നീട്ടുകയാണെന്ന് അഡിഗോസ് അമിഗോയുടെ നിര്‍മ്മാതാവ്. ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നഹാസ് നാസര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഡിയോസ് അമിഗോ. ഓഗസ്റ്റ് 2 നാണ് ചിത്രം തിയറ്ററുകളില്‍ എത്തേണ്ടിയിരുന്നത്. നിലവിലെ സാഹചര്യത്തില്‍ സിനിമയുടെ റിലീസ് നീട്ടിവെക്കുകയാണെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ആഷിക് ഉസ്മാന്‍ ആണ് അറിയിച്ചിരിക്കുന്നത്.

"വയനാട് ദുരന്തത്തില്‍ ചിന്തിക്കാനാവാത്ത നഷ്ടം സംഭവിച്ചവര്‍ക്കൊപ്പം ഹൃദയം കൊണ്ട് നില്‍ക്കുകയാണ് നമ്മള്‍. വലിയ ദു:ഖത്തിന്‍റെ ഈ സമയത്ത് ദുരന്തം ആഘാതമേല്‍പ്പിച്ചവര്‍ക്കൊപ്പമാണ് നാം. നമ്മളെയൊക്കെയും ഇത് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബാധിച്ചിട്ടുണ്ട്. അതിനാല്‍ സിനിമയുടെ റിലീസ് നീട്ടിവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്", ആഷിക് ഉസ്മാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 

ടോവിനോ ചിത്രം തല്ലുമാലയുടെ അസോസിയേറ്റ് ആയിരുന്ന നഹാസ് നാസറിന്‍റെ സംവിധാന അരങ്ങേറ്റമാണ് 'അഡിയോസ് അമിഗോ'. ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് തങ്കം ആണ്. കെട്ട്യോളാണ് എന്‍റെ മാലാഖയ്ക്ക് ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് ചിത്രമാണ് 'അഡിയോസ് അമിഗോ'. ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും വ്യത്യസ്തമായ വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ആദ്യ ഗാനം എന്നിവ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിയിരുന്നു. ഗോപി സുന്ദർ ആണ് ചിത്രത്തിന് സംഗീതം നിർവ്വഹിക്കുന്നത്. ക്യാമറ ജിംഷി ഖാലിദും. എഡിറ്റിംഗ് നിഷാദ് യൂസഫ്, ആർട്ട്‌ ആഷിഖ് എസ്, ഗാനരചന വിനായക് ശശികുമാർ.

ALSO READ : വേറിട്ട പ്രമേയവുമായി 'കുട്ടന്‍റെ ഷിനിഗാമി'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ