"ശ്രീരാമനെയും രാമായണത്തെയും അപമാനിക്കുന്നു" : ആദിപുരുഷിനെതിരെ ഹിന്ദുസേന കോടതിയില്‍

Published : Jun 16, 2023, 09:13 PM IST
"ശ്രീരാമനെയും രാമായണത്തെയും അപമാനിക്കുന്നു" : ആദിപുരുഷിനെതിരെ ഹിന്ദുസേന കോടതിയില്‍

Synopsis

ഇത് ആദ്യമായി അല്ല ആദിപുരുഷ് കേസില്‍ പെടുന്നത്.  ചിത്രത്തിന്‍റെ റിലീസ് സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച തൃശൂല്‍ മീഡിയ എന്‍റര്‍ടെയ്മെന്‍റ് എന്ന വിഎഫ്എക്സ് കമ്പനി ഹര്‍ജി നല്‍കിയിരുന്നു.

ദില്ലി: ആദിപുരുഷ് സിനിമയ്‌ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ഹിന്ദു സേന എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. ശ്രീരാമനെയും രാമായണത്തെയും സംസ്‌കാരത്തെയും പരിഹസിക്കുന്നതാണ് ചിത്രം എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ആദിപുരുഷ് വെള്ളിയാഴ്ചയാണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്.  ചിത്രത്തിന് സമിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 

ഇത് ആദ്യമായി അല്ല ആദിപുരുഷ് കേസില്‍ പെടുന്നത്.  ചിത്രത്തിന്‍റെ റിലീസ് സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച തൃശൂല്‍ മീഡിയ എന്‍റര്‍ടെയ്മെന്‍റ് എന്ന വിഎഫ്എക്സ് കമ്പനി ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ബോംബൈ ഹൈക്കോടതി ഈ ഹര്‍ജി സ്വീകരിച്ചെങ്കിലും ചിത്രം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു. തങ്ങള്‍ക്ക് നല്‍കേണ്ട ക്രഡിറ്റ് ചിത്രത്തില്‍ നല്‍കിയില്ലെന്നാണ് തൃശൂല്‍ മീഡിയ എന്‍റര്‍ടെയ്മെന്‍റ്  പറയുന്നത്.

ആദിപുരുഷ് വെള്ളിയാഴ്ച തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഗംഭീരമായ ഓപ്പണിംഗാണ് ചിത്രത്തിന് ലഭിക്കുക എന്നാണ് സിനിമ മേഖലയുടെ പ്രതീക്ഷ. 500 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ചിലർ ചിത്രത്തിലെ വിഎഫ്‌എക്‌സിനെയും പ്രകടനത്തെയും പുകഴ്‌ത്തിയപ്പോൾ തിയേറ്ററുകളിൽ നിന്നുള്ള പ്രാരംഭ പ്രതികരണം സമ്മിശ്രമായിരുന്നു. ചിത്രത്തിലെ 

റിപ്പോർട്ടുകൾ പ്രകാരം, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള മികച്ച പ്രതികരണത്തോടെ രാജ്യത്തുടനീളം ആദിപുരുഷിന് കിട്ടിയ ഒക്യുപ്പൻസി നിരക്ക് 50 മുതൽ 55% വരെയാണ് എന്നാണ് റിപ്പോര്‍ട്ട്. മുംബൈയില്‍ 90 ശതമാനത്തോളമാണ് ഇത്. 

ഞെട്ടിക്കുന്ന ലുക്കില്‍ ഫഹദ്, ഇതുവരെ കാണാത്ത വേഷത്തില്‍ വടിവേലു; മാമന്നന്‍ ട്രെയിലര്‍

'രാവണന്റെ തല എന്താ ഇങ്ങനെ ?'; 'ആദിപുരുഷ്' വിഎഫ്എക്സിനെതിരെ വ്യാപക ട്രോൾ
 

PREV
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ