'‌ഭീഷ്മപർവ്വത്തിൽ മമ്മൂക്കയുടേത് ഉഗ്രൻ പ്രകടനം'; ഇഷ്ട മലയാള സിനിമകളെ കുറിച്ച് ആദിവി ശേഷ്

Published : May 29, 2022, 08:43 PM IST
'‌ഭീഷ്മപർവ്വത്തിൽ മമ്മൂക്കയുടേത് ഉഗ്രൻ പ്രകടനം'; ഇഷ്ട മലയാള സിനിമകളെ കുറിച്ച് ആദിവി ശേഷ്

Synopsis

മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് 'മേജർ'.

മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് 'മേജർ'(Major movie). അദിവി ശേഷ്(Adivi Sesh) നായകനായെത്തുന്ന ചിത്രം 2022 ജൂൺ 3ന് തിയേറ്ററുകളിൽ എത്തും. ഈ അവസരത്തിൽ തന്റെ പ്രിയ മലയാള സിനിമയെ കുറിച്ച് പറയുകയാണ് ആദിവി ശേഷ്. മേജറിന്റെ പ്രമോഷന്റെ ഭാ​ഗമായി കൊച്ചിയിൽ എത്തിയപ്പോഴായിരുന്നു നടന്റെ പ്രതികരണം. 

അടുത്തകാലത്ത് കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് കുമ്പളങ്ങി നൈറ്റ്സാണ്. അയ്യപ്പനും കോശിയും ഒരുപാട് ഇഷ്ടപ്പെട്ടു. ഭീഷ്മപർവ്വത്തിൽ മമ്മൂക്കയുടേത് ഉഗ്രൻ പ്രകടനമാണെന്നും ആദിവി ശേഷ് പറഞ്ഞു. സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിക്കാൻ ഒരുപാട് വെല്ലുവിളികൾ ഉണ്ടായെന്നും കഥാപാത്രത്തോട് നീതി പുലർത്താൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും നടൻ പറയുന്നു. 

Nayanthara and Vignesh Shivan : നയൻതാര- വിഘ്നേഷ് ശിവൻ വിവാഹം;‍ സേവ് ദ ഡേറ്റ് വീഡിയോ വൈറൽ

"സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിതം മുഴുവൻ വലിയ പ്രചോദനമാണ്. മുംബൈ അറ്റാക്ക് നടന്ന സമയത്ത് ടിവിയിൽ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഫോട്ടോ കണ്ടിരുന്നു. ഇന്ത്യക്കാർ ഇപ്പോഴും അദ്ദേഹത്തെ ബഹുമാനത്തോടെ നോക്കുന്നു. എല്ലാ വർഷവും ആളുകൾ അദ്ദേഹത്തെ ഓർക്കുന്നു. സിനിമയിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയത് രേവതിയാണ്. ആദിവി അഭിപ്രായപ്പെട്ടു. സന്ദീപിന്റെ കുടുംബവുമായി ഏറ്റവും അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നത്". ആദിവി പറഞ്ഞു.

ശശി കിരൺ ടിക്കയാണ് സംവിധാനം. നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റർടെയ്ൻമെന്റ്സും സോണി പിക്ചേഴ്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്നാണ് നിർമാണം. 2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എൻ.എസ്.ജി കമാൻഡോയാണ് മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ.7 പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഭീകരരുടെ വെടിയേറ്റു മരിക്കുന്നത്. സന്ദീപിന്റെ ധീരതക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നൽകി ആദരിച്ചിരുന്നു.

ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 26 / 11 മുംബൈ ആക്രമണത്തിൽ ബന്ദിയാക്കപ്പെട്ട ഒരു എൻ ആർ ഐയുടെ റോളിൽ ആണ് സായി മഞ്ചരേക്കർ എത്തുന്നത്. അതേസമയം അക്രമണത്തിൽ പെട്ടുപോയ കഥാപാത്രമായാണ് ശോഭിത എത്തുന്നത്. പിആർഒ: ആതിര ദിൽജിത്.

നാല് പേരിൽ ആര് പുറത്തേക്ക് ? ബി​ഗ് ബോസ് എലിമിനേഷൻ ഇന്ന്

ത്താമത്തെ ആഴ്ചയിലേക്ക് കടക്കാൻ പോകുകയാണ് മലയാളം ബി​ഗ് ബോസ്(Bigg Boss) സീസൺ നാല്. വാശിയേറിയ മത്സരമാണ് ഓരോ ദിവസവും ബി​ഗ് ബോസിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്. ഷോ അവസാന ഘട്ടത്തിലേക്ക് എത്തുന്തോറും ഇണക്കങ്ങളും പിണങ്ങളും സൗഹൃദങ്ങളുമെല്ലാം ബി​ഗ് ബോസ് വീടിന്റെ മാറ്റ് കൂട്ടുന്നു. വാരാന്ത്യ എപ്പിസോഡായ ഇന്ന് ഏവരും കാത്തിരിക്കുന്ന എലിമിനേഷൻ നടക്കും. ആരൊക്കെ ആകും അല്ലെങ്കിൽ ആരാകും ഈ ആഴ്ച പുറത്തുപോകുന്നതെന്നറിയാൻ ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കി. 

നാലുപേരാണ് ഇത്തവണ എലിമിനേഷന്‍ ലിസ്റ്റില്‍ ഉള്ളത്. സുചിത്ര, അഖില്‍, സൂരജ്, വിനയ് എന്നിവരാണത്. ഇതില്‍ ഒന്നോ അതിലധികമോ പേര്‍ ഇന്ന് പുറത്തുപോയേക്കാം. എവിക്ഷന്‍ ലിസ്റ്റില്‍ ഉള്ളവര്‍ ഉള്‍പ്പെടെ 12 മത്സരാര്‍ഥികളാണ് നിലവില്‍ സീസണില്‍ അവശേഷിക്കുന്നത്. ശനിയാഴ്ച എപ്പിസോഡില്‍ ലിസ്റ്റിലുള്ളവരെ മോഹന്‍ലാല്‍ എണീപ്പിച്ചുനിര്‍ത്തിയിരുന്നു. 

എവിക്ഷന്‍ ഇന്നലെ തന്നെ ഉണ്ടാവുമെന്ന തോന്നല്‍ സൃഷ്ടിച്ചെങ്കിലും പ്രഖ്യാപനം ഞായറാഴ്ചയേ ഉണ്ടാവൂ എന്ന് പിന്നാലെ അറിയിക്കുകയായിരുന്നു. അതേസമയം, സുചിത്രയാണ് പുറത്തുപോകുന്നതെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. ഈ വാരത്തിലെ ക്യാപ്റ്റനായി സുചിത്ര വന്നത് കൊണ്ട് എവിക്ഷനിൽ നിന്നും മുക്തി നേടുമെന്നും ചിലർ പറയുന്നു. അതേസമയം, സുചിത്ര എലിമിനേറ്റ് ആയാൽ ക്യാപ്റ്റൻ സ്ഥാനം സൂരജിന് പോകുമെന്നും സംസാരമുണ്ട്. എന്താണ് ഇന്ന് ബി​ഗ് ബോസ് വീട്ടിൽ നടക്കാൻ പോകുന്നതെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. 

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു