'സ്‍നേഹപൂർവ്വം', അടൂ‍ർ ​ഗോപാലകൃഷ്‍ണന് ആദരവുമായി ഗ്രാഫിക്കല്‍ വീഡിയോ

Web Desk   | Asianet News
Published : Jul 03, 2021, 01:14 PM IST
'സ്‍നേഹപൂർവ്വം', അടൂ‍ർ ​ഗോപാലകൃഷ്‍ണന് ആദരവുമായി ഗ്രാഫിക്കല്‍ വീഡിയോ

Synopsis

അടൂര്‍ ഗോപാലകൃഷ്‍ണന് ആശംസയും ആദരവും അറിയിച്ചിട്ടുള്ള പ്രത്യേക ​ഗ്രാഫിക്കൽ വീഡിയോ  മമ്മൂട്ടി പുറത്തുവിട്ടു.

വിഖ്യാത സംവിധായകൻ അടൂ‍ർ ​ഗോപാലകൃഷ്‍ണന് ഇന്ന് എണ്‍പതാം ജന്മദിനം. മലയാള സിനിമയുടെ കീര്‍ത്തി ലോകത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിച്ച ചലച്ചിത്രകാരനാണ് അടൂര്‍ ഗോപാലകൃഷ്‍ണൻ. താരങ്ങള്‍ അടക്കമുള്ളവര്‍ അടൂര്‍ ഗോപാലകൃഷ്‍ണന് ആശംസകള്‍ നേര്‍ന്നു. അടൂര്‍ ഗോപാലകൃഷ്‍ണന് ആശംസയും ആദരവും അറിയിച്ചിട്ടുള്ള പ്രത്യേക ​ഗ്രാഫിക്കൽ വീഡിയോ നടൻ മമ്മൂട്ടി പുറത്തുവിട്ടു.

സ്‍നേഹപൂർവ്വം എന്ന പേരിൽ ഒരുക്കിയ ​ഗ്രാഫിക്കൽ വീഡിയോയിൽ അടൂ‍ർ ​ഗോപാലകൃഷ്‍ണൻ സംവിധാനം ചെയ്‍ത വിവിധ ചിത്രങ്ങളും അവയുടെ കാരിക്കേച്ചറുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ബീൻബാ​ഗ് ക്രിയേറ്റീവ് മീഡിയയാണ് ഈ കലാസൃഷ്‍ടിക്ക് പിന്നിൽ. സുധീർ പി വൈ, കൃഷ്‍ണൻ ബാലകൃഷ്‍ണൻ എന്നിവരുടേതാണ് വീഡിയോയുടെ ആശയം. പി വി ഉണ്ണികൃഷ്‍ണനാണ് പശ്ചാത്തലസം​ഗീതം ഒരുക്കിയത്.

ഡ്രോയിംഗ് ആനിമേഷനും സുധീര്‍ പി വൈയുടേതാണ്.

ദാദാ സാഹേബ് ഫാല്‍കെ പുരസ്‍കാരമടക്കം എണ്ണംപറഞ്ഞ  ചലച്ചിത്ര അവാര്‍ഡുകള്‍ അടൂര്‍ ഗോപാലകൃഷ്‍ണനെ തേടിയെത്തിയിട്ടുണ്ട്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്