തിരക്കഥയൊരുക്കുന്നത് 'ദൃശ്യം 2' ലെ വക്കീല്‍? വരുന്നത് കോര്‍ട്ട് റൂം ഡ്രാമയെന്ന് റിപ്പോര്‍ട്ട്

Published : Jul 15, 2023, 04:55 PM IST
തിരക്കഥയൊരുക്കുന്നത് 'ദൃശ്യം 2' ലെ വക്കീല്‍? വരുന്നത് കോര്‍ട്ട് റൂം ഡ്രാമയെന്ന് റിപ്പോര്‍ട്ട്

Synopsis

ചിങ്ങം 1 ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍

ഒറ്റ ഫ്രാഞ്ചൈസി കൊണ്ട് മലയാള സിനിമയില്‍ സമാനതകളില്ലാത്ത ജനപ്രീതി നേടിയ കൂട്ടുകെട്ടാണ് ജീത്തു ജോസഫ് മോഹന്‍ലാല്‍. ദൃശ്യം ഒന്നും രണ്ടുമായിരുന്നു ആ ചിത്രങ്ങള്‍. ഈ കോമ്പിനേഷന്‍ എപ്പോള്‍ ഒരുമിക്കുന്നുവെന്ന് കേട്ടാലും പ്രേക്ഷക പ്രതീക്ഷകള്‍ ഉയരുന്നതിന് കാരണം ദൃശ്യം തന്നെയാണ്. ദൃശ്യം 3 വരുമോ എന്ന ചോദ്യങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം ആശിര്‍വാദ് സിനിമാസില്‍ നിന്നും ഒരു സര്‍പ്രൈസ് പ്രഖ്യാപനം എത്തിയിരുന്നു. ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്ന ഒരു പുതിയ ചിത്രം വരുന്നു എന്നതായിരുന്നു അത്. ചിത്രത്തെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ഔദ്യോ​ഗികമായി പുറത്തെത്തിയിട്ടില്ലെങ്കിലും പ്രോജക്റ്റ് സംബന്ധിച്ച് കൗതുകമുണര്‍ത്തുന്ന ചില റിപ്പോര്‍ട്ടുകള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.

ഒരു കോടതിമുറിയില്‍ കഥാവികാസം നടക്കുന്ന കോര്‍‌ട്ട് റൂം ഡ്രാമ വിഭാ​ഗത്തില്‍ പെടുന്ന സിനിമയായിരിക്കും ഇതെന്നാണ് അതിലൊന്ന്. തിരക്കഥാകൃത്തിന്‍റെ പേരാണ് അതിലും കൗതുകമുയര്‍ത്തുന്നത്. അഡ്വ. ശാന്തിപ്രിയ. അതെ, ദൃശ്യം 2 ല്‍ അഡ്വ. രേണുക എന്ന വക്കീല്‍ കഥാപാത്രമായെത്തിയ അതേയാള്‍ തന്നെ. ത്രില്ലറുകള്‍ അനായാസം ചെയ്തിട്ടുള്ള ജീത്തു ജോസഫ് ഒരുക്കുന്ന കോര്‍ട്ട് റൂം ഡ്രാമ എത്തരത്തിലുള്ളതായിരിക്കുമെന്ന ആകാംക്ഷ സിനിമാപ്രേമികള്‍ ഇപ്പോഴേ ഉണ്ട്. ചിങ്ങം 1 ന് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും കേള്‍ക്കുന്നുണ്ട്. അതേസമയം ഇവയൊക്കെ സംബന്ധിച്ച ഔദ്യോ​ഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

 

ആശിര്‍വാദ് സിനിമാസിന്‍റെ 33-ാം ചിത്രമാണ് ഇത്. ഓ​ഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് പ്രോജക്റ്റ് പ്രഖ്യാപനത്തിനൊപ്പം നിര്‍മ്മാതാവ് അറിയിച്ചിരുന്നു. ദൃശ്യം ഫ്രാഞ്ചൈസി കൂടാതെ 12 ത്ത് മാന്‍ ആണ് ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്‍റേതായി പുറത്തെത്തിയ ചിത്രം. റാം എന്ന ഒരു ചിത്രം കൂടി ഈ കൂട്ടായ്‍മയുടേതായി പുറത്തുവരാനുണ്ട്. എന്നാല്‍ വിദേശ ചിത്രീകരണമടക്കം ഈ പ്രോജക്റ്റിനായി പൂര്‍ത്തിയാക്കാനുണ്ട്. ആ ഇടവേളയിലാണ് ഇവര്‍ ഒരു പുതിയ ചിത്രവുമായി എത്തുന്നത്.

ALSO READ : 'സീസണ്‍ 5 ലേക്ക് വിളിച്ചിരുന്നു'; ബിഗ് ബോസിന്‍റെ ക്ഷണം നിരസിച്ചതിനുള്ള കാരണം പറഞ്ഞ് ആരതി പൊടി

https://www.youtube.com/watch?v=Ko18SgceYX8

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കാന്താരയിലെ ദൈവസങ്കല്പത്തെ അപമാനിച്ച കേസ്, രൺവീർ സിംഗിനെതിരായ എഫ്.ഐആർ റദ്ദാക്കി കർണാടക ഹൈക്കോടതി
എസ്.ഐ വിജയ് രാധാകൃഷ്ണനായി ഷെയ്ൻ, 'ദൃഢം' ക്യാരക്ടർ വീഡിയോ പുറത്ത്; ചിത്രം മെയ് 8ന് തിയേറ്ററുകളിൽ