22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആ പടി ചവിട്ടി മഞ്ജു വാര്യര്‍

By Web TeamFirst Published Jan 24, 2020, 9:57 AM IST
Highlights

മഞ്ജുവും ദിവ്യയും താമസിച്ചിരുന്ന ഹോസ്റ്റലായിരുന്നു പ്രധാന ലൊക്കേഷനുകളിലൊന്ന്. 22 വര്‍ഷത്തിന് ശേഷം ഇതേ ഹോസ്റ്റലില്‍ വീണ്ടുമെത്തിയിരിക്കുകയാണ് മഞ്ജു...

22 വര്‍ഷം മുമ്പ്, 1998ല്‍ പുറത്തിറങ്ങിയ സിബി മലയില്‍ ചിത്രം പ്രണയവര്‍ണങ്ങളിലെ പാട്ടുകള്‍ മൂളി ക്യാമ്പസുകളിലൂടെ നടക്കാത്തവരുണ്ടായിരിക്കില്ല. ഒത്തിരിയൊത്തിരി സ്വപ്നങ്ങളോടെ കോളേജ് ക്യാമ്പസിലെത്തുന്ന കുറച്ച് വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ മഞ്ജു വാര്യരും ദിവ്യാ ഉണ്ണിയുമായിരുന്നു. 

മഞ്ജുവും ദിവ്യയും താമസിച്ചിരുന്ന ഹോസ്റ്റലായിരുന്നു പ്രധാന ലൊക്കേഷനുകളിലൊന്ന്. 22 വര്‍ഷത്തിന് ശേഷം ഇതേ ഹോസ്റ്റലില്‍ വീണ്ടുമെത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍. ചതുര്‍മുഖം എന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗിന്‍റെ ഭാഗമായാണ് മഞ്ജു ഹോസ്റ്റലിലെത്തിയത്. 

മഞ്ജു ആദ്യമായി അഭിനയിക്കുന്ന ഹൊറര്‍ ചിത്രമെന്ന പ്രത്യേകതയുമുണ്ട് ചതുര്‍മുഖത്തിന്. സണ്ണിവെയിനും മഞ്ജുവിനൊപ്പം ചിത്രത്തിലെത്തുന്നുണ്ട്.  നവാഗതരായ സലില്‍ - രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിസ് ടോം മൂവീസിന്‍റെ ബാനറില്‍ ജിസ് തോമസ് ജസ്റ്റിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. 

click me!