ദര്‍ബാര്‍ കഴിഞ്ഞാല്‍ വീണ്ടും വൻ സിനിമ, സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ രജനികാന്ത്

Published : Oct 07, 2019, 01:38 PM IST
ദര്‍ബാര്‍ കഴിഞ്ഞാല്‍ വീണ്ടും വൻ സിനിമ, സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ രജനികാന്ത്

Synopsis

രജനികാന്തിനെ നായകനാക്കി സിനിമ ഒരുക്കുന്നത് സിരുത്തൈ ശിവ.

തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്ത് നായകനായുള്ള ദര്‍ബാറിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. തമിഴകത്തിന്റെ ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം വൻ ഹിറ്റാകുമെന്നു തന്നെയാണ് ആരാധകര്‍ കരുതുന്നത്. അതേസമയം രജനികാന്തിന്റെ പുതിയ സിനിമയെ കുറിച്ചുള്ള വാര്‍ത്തകളും വരുന്നു. തമിഴകത്തെ മറ്റൊരു ഹിറ്റ് സംവിധായകൻ സിരുത്തൈ ശിവയായിരിക്കും രജനികാന്തിന്റെ പുതിയ സിനിമ ഒരുക്കുക എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

സിരുത്തൈ ശിവ രജനികാന്തിനെ തിരക്കഥ വായിച്ചുകേള്‍പ്പിച്ചു. അത് സിനിമയായി കാണാൻ രജനികാന്ത് ആഗ്രഹം പ്രകടിപ്പിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. ചെന്നൈ പോയസ് ഗാര്‍ഡനിലെ വസതിയില്‍ വെച്ചാണ് സിരുത്തൈ ശിവ രജനികാന്തിനെ കണ്ടത്. ആദ്യ കൂടിക്കാഴ്‍ചയില്‍, തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്താൻ രജനികാന്ത് നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് മാറ്റം വരുത്തിയ തിരക്കഥയുമായി രജനികാന്തിനെ സിരുത്തൈ ശിവ കണ്ടുവെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം തമിഴകത്തിന്റ തല അജിത്തിനെ നായകനാക്കി സിരുത്തൈ ശിവ ഏറ്റവും ഒടുവില്‍ ഒരുക്കിയ വിശ്വാസം വൻ ഹിറ്റായിരുന്നു.

ഏറെക്കാലത്തിനു ശേഷം രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയോടെയാണ് ദര്‍ബാര്‍ വരുന്നത്.

ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷമാണ് രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്നത്.   1992ല്‍ പ്രദര്‍ശനത്തിന് എത്തിയ പാണ്ഡ്യനിലാണ് രജനികാന്ത് ഇതിനു മുമ്പ് പൊലീസ് വേഷത്തിലെത്തിയത്. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ രജനികാന്ത് വീണ്ടും പൊലീസ് ആകുമ്പോള്‍ അത് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വകയുണ്ടാകുന്നതായിരിക്കും. പൊലീസ് ഉദ്യോഗസ്ഥനായിട്ടുള്ള രജനികാന്തിന്റെ ലുക്ക് എ ആര്‍ മുരുഗദോസ് പുറത്തുവിട്ടിരുന്നു.  ഒരു ആക്ഷൻ ചിത്രമായിരിക്കും ദര്‍ബാര്‍.  

ചിത്രത്തിലെ ഇൻട്രൊഡക്ഷൻ ഗാനം ആലപിക്കുന്നത് ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം ആണ്. രജനികാന്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തന്നെയാകും ഇൻട്രൊഡക്ഷൻ സോംഗിലുണ്ടാകുക.  രജനികാന്ത് സിനിമയില്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ചായിരിക്കും ഗാനത്തിലെന്ന് എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു. പൊലീസ് ഡ്രസ് ഒഴിവാക്കിയാല്‍ സാധാരണ ജനങ്ങളെപ്പോലെയാണ് താനെന്ന് രജനികാന്ത് പറയുന്നുണ്ട്. ഗാനരംഗം നല്ല രീതിയില്‍ വന്നിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിനും ടീമിനും നന്ദി- എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു.

നിരവധി ആക്ഷൻ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ദര്‍ബാര്‍. മുംബൈയിലെ ഒരു കോളേജിലാണ് പൊലീസ് ഇൻവെസ്റ്റിഗേഷൻ  റൂം  തയ്യാറാക്കിയത്. മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്, റോയല്‍ പാംസ്, ഫിലിം സിറ്റി തുടങ്ങിയവിടങ്ങളിലായിരുന്നു ചിത്രീകരണം.

അതേസമയം വെറും കുറ്റാന്വേഷണ കഥ മാത്രമായിട്ടില്ല ദര്‍ബാര്‍ ഒരുക്കുന്നത്. അടുത്തിടെ ഹിറ്റായ സിരുത്തൈ ശിവ- അജിത് കൂട്ടുകെട്ടിലെ വിശ്വാസത്തിലേതു പോലെ കുടുംബ ബന്ധത്തിനും പ്രധാന്യമുള്ള സിനിമയായിരിക്കും ദര്‍ബാര്‍. നിവേത രജനികാന്തിന്റെ മകളായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുക. നയൻതാരയാണ് നായിക.  

കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ വിജയം നേടിയിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ജനനായകനായി വിജയ്; പ്രതീക്ഷയോടെ ആരാധകർ; ട്രെയ്‌ലർ അപ്‌ഡേറ്റ്
'മലയാള സിനിമയിൽ താങ്കളെപ്പോലെ മറ്റൊരു ജനുവിൻ വ്യക്തിയെ എനിക്കറിയില്ല'; കുറിപ്പ് പങ്കുവച്ച് വിന്ദുജ മേനോൻ