ദസറ ഹിറ്റായി, ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തില്‍ വീണ്ടും നാനി

Published : Mar 31, 2024, 04:33 PM ISTUpdated : Apr 19, 2024, 04:52 PM IST
ദസറ ഹിറ്റായി, ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തില്‍ വീണ്ടും നാനി

Synopsis

നാനി 33ഉം പ്രഖ്യാപിച്ചു.

തെലുങ്ക് നടൻ നാനിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. നാനി 33 എന്നാണ് വിശേഷണപ്പേര്. സംവിധാനം നിര്‍വഹിക്കുന്നത് ശ്രീകാന്ത് ഒഡേലയാണ്. ദസറ എന്ന വൻ ഹിറ്റിന്റെ സംവിധായകൻ ശ്രീകാന്ത് ഒഡേലയുടെ പുതിയ ഒരു ചിത്രത്തിലും നാനി നായകനാകുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.

സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിലുള്ള ചിത്രമായ ദസറയില്‍ നാനി അവതരിപ്പിച്ചത് 'ധരണി'യെയായിരുന്നു. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമായ കീര്‍ത്തി സുരേഷ് 'വെണ്ണേല' എന്ന നായികാ വേഷത്തില്‍ 'ദസറ'യിലെത്തി. നാനി നായകനായി വേഷമിട്ടപ്പോള്‍ ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തില്‍ സമുദ്രക്കനി, സായ് കുമാർ, ഷംന കാസിം, സറീന വഹാബ്, ഷൈൻ ടോം ചാക്കോ എന്നിവരും 'ദസറ'യില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുകയും സന്തോഷ് നാരായണൻ സംഗീതവും സത്യൻ സൂര്യൻ ഐഎസ്‍സിയാണ് ഛായാഗ്രാഹണവും അവിനാശ് കൊല്ല ആര്‍ടും നിര്‍വഹിച്ചു. ശ്രീ ലക്ഷ്‍മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് നാനി 33 സിനിമയും നിര്‍മിക്കുന്നത്.

നാനി നായകനായി വേഷമിട്ട പ്രദര്‍ശനത്തിനെത്തിയ ചിത്രം ഹായ് നാണ്ണായും അടുത്തിടെ ഹിറ്റായിരുന്നു.മൃണാള്‍ താക്കൂറാണ് നായികയായി എത്തിയിരിക്കുന്നത്. ഗാനങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള ഒരു ചിത്രമാണ് ഹായ് നാണ്ണാ. നാനിയും മൃണാള്‍ താക്കൂറും ഒന്നിച്ച ചിത്രം മോഹൻ ചെറുകുറി, ഡോ. വിജേന്ദ്ര റെഡ്ഡി. മൂര്‍ത്തി കെ എസ് എന്നിവരാണ് നിര്‍മിച്ചിരിക്കുന്നത്.  

ഷൊര്യു ഹായ് നാണ്ണാ തിരക്കഥയെഴുതി സംവിധാനം ചെയ്‍തപ്പോള്‍ ജയറാമും പ്രധാന വേഷത്തിലുണ്ടായിരുന്നു. ഹിഷാം അബ്‍ദുള്‍ വഹാബിന്റെ സംഗീത സംവിധാനത്തില്‍ കൃഷ്‍ണ കാന്ത് എഴുതിയ വരികളുള്ള ഗാനം നേരത്തെ ഹിറ്റായിരുന്നു. സാനു ജോണ്‍ വര്‍ഗീസ് ഐഎസ്‍സി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. പിആർഒ ശബരിയാണ്.

Read More: ഇത് അമ്പരപ്പിക്കുന്ന കുതിപ്പ്, നാല് ദിവസത്തില്‍ ആടുജീവിതം ആ റെക്കോര്‍ഡ് നേട്ടത്തില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മോഹൻലാലിന്റെ L366ന് നാളെ തുടക്കം, അണിയറ പ്രവർത്തകരുടെ പേരുകൾ പുറത്തുവിട്ട് തരുൺ മൂർത്തി
കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും കരുത്തുറ്റ സ്ത്രീ, ചില പ്രത്യേകതരം മനുഷ്യർക്ക് പിടിക്കൂല; പേളിയുടെ പോസ്റ്റിനു താഴെ കമന്റുമായി ഇച്ചാപ്പി