അഹാന കൃഷ്‍ണ ചിത്രത്തിനായി ഹരിശ്രീ അശോകൻ പാടുന്നു, ഗാനം പുറത്ത്

Published : Apr 08, 2023, 06:30 PM ISTUpdated : Apr 08, 2023, 06:33 PM IST
അഹാന കൃഷ്‍ണ ചിത്രത്തിനായി ഹരിശ്രീ അശോകൻ പാടുന്നു, ഗാനം പുറത്ത്

Synopsis

'അടി' എന്ന ചിത്രത്തിനായി ഹരിശ്രീ അശോകൻ പാടിയ ഗാനം പുറത്ത്.

അഹാന കൃഷ്‍ണ ചിത്രമായി 'അടി'യാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്താനുള്ളത്. പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. രതീഷ് രവിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ഷൈൻ ടോം ചാക്കോ നായകനാകുന്ന ചിത്രത്തിന്റെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

അഹാന കൃഷ്‍ണയ്‍ക്കും ഷൈനിനുമൊപ്പം ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും വേഷമിടുന്ന ചിത്രത്തിനായി ഹരിശ്രീ അശോകൻ പാടിയ 'കൊക്കരക്കോ' എന്ന വീഡിയോ ഗാനമാണ് പുറത്തുവിട്ടത്. 'ലില്ലി', 'അന്വേഷണം' എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് വിജയന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു.

ദുല്‍ഖര്‍ നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. 'വരനെ ആവശ്യമുണ്ട്', 'മണിയറയിലെ അശോകൻ', 'കുറുപ്പ്' എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. സുഭാഷ് കരുണാണ് ചിത്രത്തിന്റെ കലാസംവിധാനം. സ്റ്റെഫി സേവ്യറാണ് ചിത്രത്തിന്റെ വസ്‍ത്രാലങ്കാരം.

രാജീവ് രവിയുടെ സംവിധാനത്തിലുള്ള ചിത്രം 'ഞാന്‍ സ്റ്റീവ് ലോപ്പസി'ല്‍ 'അഞ്‍ജലി' എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഹാന കൃഷ്‍ണ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. വലിയ സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ഒരു വിഭാഗം പ്രേക്ഷകരുടെ പ്രിയചിത്രമായി 'ഞാന്‍ സ്റ്റീവ് ലോപ്പസ്' മാറി. അഹാന കൃഷ്‍ണയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള', 'ലൂക്ക', 'പതിനെട്ടാം പടി', 'പിടികിട്ടാപ്പുള്ളി' എന്നീ ചിത്രങ്ങളിലും അഹാന കൃഷ്‍ണയയുടേതായി പുറത്തെത്തി. ' 'അടി'ക്ക് പുറമേയുള്ള ചിത്രമായി നാന്‍സി റാണി'യാണ് അഹാന അഭിനയിച്ചതില്‍ പുറത്തുവരാനുള്ളത്. അഹാന കൃഷ്‍ണ വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ ചെയ്‍തിട്ടുള്ളൂവെങ്കിലും ശ്രദ്ധയാകര്‍ഷിക്കുന്നത് കഥാപാത്രങ്ങളുടെ വ്യത്യസ്‍തതയിലൂടെയാണ്. അഹാന കൃഷ്‍ണ ആദ്യമായി സംവിധായികയായി എത്തിയ 'തോന്നല്‍' ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അഹാന കൃഷ്‍ണയുടെ സംവിധാനത്തില്‍ 'തോന്നല്‍' എന്ന ഒരു മ്യൂസിക് വീഡിയോ ആണ് പ്രേക്ഷകരിലേക്ക് എത്തിയത്.

Read More: 'അത് ചിലപ്പോള്‍ എന്നെ കുഴപ്പത്തിലാക്കിയേക്കും', കാര്‍ കളക്ഷനെ കുറിച്ച് വെളിപ്പെടുത്താതെ ദുല്‍ഖര്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക