'ആ സീനില്‍ ചിരിയൊതുക്കാന്‍ ഞാന്‍ പാടുപെട്ടു'; അരങ്ങേറ്റ ചിത്രത്തില്‍ അനിലിനൊപ്പമുള്ള അഭിനയാനുഭവം പറഞ്ഞ് അഹാന

Published : Dec 26, 2020, 05:54 PM IST
'ആ സീനില്‍ ചിരിയൊതുക്കാന്‍ ഞാന്‍ പാടുപെട്ടു'; അരങ്ങേറ്റ ചിത്രത്തില്‍ അനിലിനൊപ്പമുള്ള അഭിനയാനുഭവം പറഞ്ഞ് അഹാന

Synopsis

'ഗൗരവമുള്ള മുഖഭാവത്തോടെയായിരുന്നു ഞാന്‍ ഈ സീനില്‍ പ്രത്യക്ഷപ്പെടേണ്ടത്. പക്ഷേ മുന്‍പരിചയമില്ലാത്ത ഒരു പുതുമുഖമായതിനാല്‍, ഇദ്ദേഹത്തിന്‍റെ പ്രകടനം കണ്ട് ഞാന്‍ ചിരിച്ചുപോയി..'

അനില്‍ പി നെടുമങ്ങാടിന്‍റെ സിനിമയിലെ ആദ്യ ശ്രദ്ധേയ വേഷമായിരുന്നു രാജീവ് രവിയുടെ സംവിധാനത്തില്‍ 2014ല്‍ പുറത്തിറങ്ങിയ 'ഞാന്‍ സ്റ്റീവ് ലോപ്പസ്'. അഹാന കൃഷ്‍ണയും ഫര്‍ഹാന്‍ ഫാസിലും നായികാ നായകന്മാരായി അരങ്ങേറ്റം കുറിച്ചതും ഈ ചിത്രത്തിലൂടെയായിരുന്നു. അനിലിന്‍റെ വിയോഗവാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട ഒരു രംഗം ഈ ചിത്രത്തിലേതായിരുന്നു. അനിലും ഫര്‍ഹാനും അഹാനയുമൊക്കെ ഉള്‍പ്പെട്ട രംഗം. ഈ സീനിന്‍റെ ഷൂട്ടിംഗിനിടയില്‍ മാത്രമാണ് ജീവിതത്തില്‍ അനില്‍ നെടുമങ്ങാടിനെ നേരിട്ടു കണ്ടിട്ടുള്ളതെന്ന് അഹാന ഓര്‍ക്കുന്നു. ആറ് വര്‍ഷം മുന്‍പുള്ള ആ അഭിനയാനുഭവത്തെക്കുറിച്ചും അഹാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു, ഒപ്പം ആ രംഗവും അവര്‍ പങ്കുവച്ചിട്ടുണ്ട്.

സ്റ്റീവ് ലോപ്പസിലെ രംഗത്തെക്കുറിച്ച് അഹാന

"ആദ്യമായും അവസാനമായും ഞാന്‍ അദ്ദേഹത്തെ കണ്ട ഒരേയൊരു സന്ദര്‍ഭം ഇതായിരിക്കും. ഈ സീന്‍ ശ്രദ്ധിച്ചാല്‍ ചിരിയടക്കാന്‍ പാടുപെടുന്ന എന്നെ കാണാം. ചടുലതയുള്ള, ഗംഭാര നടനായിരുന്ന അദ്ദേഹം ഓരോ ടേക്കിലും രസകരമായ കൗണ്ടറുകളുമായി വരുമായിരുന്നു. ഗൗരവമുള്ള മുഖഭാവത്തോടെയായിരുന്നു ഞാന്‍ ഈ സീനില്‍ പ്രത്യക്ഷപ്പെടേണ്ടത്. പക്ഷേ മുന്‍പരിചയമില്ലാത്ത ഒരു പുതുമുഖമായതിനാല്‍, ഇദ്ദേഹത്തിന്‍റെ പ്രകടനം കണ്ട് ഞാന്‍ ചിരിച്ചുപോയി. ഈ ഒരു ദിവസമേ അദ്ദേഹത്തിന്‍റെ പ്രകടനം ഞാന്‍ കണ്ടുള്ളൂ. ആറ് വര്‍ഷത്തിനു ശേഷവും ആ സീനിനെക്കുറിച്ചുള്ള ഓരോ ചെറിയ കാര്യങ്ങളും എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. നിങ്ങള്‍ ഇനിയില്ല എന്നത് വിശ്വസിക്കാനാവുന്നില്ല. ശരിക്കും നീതികേടാണ്. ഒരുപാട് വര്‍ഷത്തെ കഷ്ടപ്പാടിനു ശേഷം, മനുഷ്യര്‍ക്ക് അവരര്‍ഹിക്കുന്ന അവസരങ്ങള്‍ കിട്ടിത്തുടങ്ങുമ്പോഴേക്ക് ജീവിതം അവരെ തിരിച്ചുവിളിക്കുന്നു. ഒരുപാട് നേരത്തേ പോയി. RIP അനില്‍ ചേട്ടാ, ഈ ഓര്‍മ്മകള്‍ നഷ്ടപ്പെടുത്തില്ല"

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

റാപ്പന്‍ ചന്ദന്‍ ഷെട്ടി നായകന്‍; 'വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെ' തിയറ്ററുകളിലേക്ക്
'ലാലേട്ടനും പറയുന്നത് അതാണ്'; സംവിധാനം ചെയ്യുന്ന ചിത്രം നേരിടുന്ന സാഹചര്യം വ്യക്തമാക്കി അനൂപ് മേനോന്‍