സുഹാസിനിയുടെ സംവിധാനത്തില്‍ അഹാന കൃഷ്‍ണകുമാര്‍ നായിക

Web Desk   | Asianet News
Published : May 08, 2020, 01:44 PM IST
സുഹാസിനിയുടെ സംവിധാനത്തില്‍ അഹാന കൃഷ്‍ണകുമാര്‍ നായിക

Synopsis

ചിന്നഞ്ചിറു കിളിയെ എന്ന ചിത്രമാണ് അഹാന കൃഷ്‍ണകുമാറിനെ നായികയാക്കി സുഹാസിനി സംവിധാനം ചെയ്യുന്നത്.

തെന്നിന്ത്യൻ ചലച്ചിത്രലോകത്തെ ശ്രദ്ധേയയായ നടിയാണ് സുഹാസിനി. മലയാളികള്‍ക്ക് ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ സുഹാസിനി സമ്മാനിച്ചിട്ടുണ്ട്. സുഹാസിനിയുടെ സിനിമകള്‍ക്ക് ഇന്നും പ്രേക്ഷകരുണ്ട്. അതേസമയം സുഹാസിനി സംവിധായികയായി എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത. നായികയായി എത്തുന്നത് മലയാളികളുടെ പ്രിയപ്പെട്ട നടി അഹാന കൃഷ്‍ണകുമാറാണ്.

ചിന്നഞ്ചിറു കിളിയേ എന്നാണ് ചിത്രത്തിന്റെ പേര്. 20 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ചിത്രം. ചിത്രം ഒരുക്കുന്ന കാര്യം വ്യക്തമാക്കിയപ്പോള്‍ സുഹാസിനിക്ക് ആശംസകളുമായി ആരാധകരും രംഗത്ത് എത്തി. ഐഫോണിലാണ് ചിത്രം ചിത്രീകരിക്കുന്നത് എന്ന് സുഹാസിനി അറിയിച്ചിട്ടുണ്ട്. മുമ്പ് ഇന്ദിര എന്ന ചിത്രം സുഹാസിനി സംവിധാനം ചെയ്‍തിട്ടുണ്ട്. 1995ലായിരുന്നു ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.

PREV
click me!

Recommended Stories

'ജോസി'നെയും 'മൈക്കിളി'നെയും മറികടന്നോ 'സ്റ്റാന്‍ലി'? ഞായറാഴ്ച കളക്ഷനില്‍ ഞെട്ടിച്ച് 'കളങ്കാവല്‍'
സൂര്യ - ജിത്തു മാധവൻ ചിത്രം സൂര്യ 47 ആരംഭിച്ചു, നായികയായി നസ്രിയ