'അവൾക്കത് നന്നായി ചേർന്നു, കാണാൻ നല്ല ഭംഗിയായിരുന്നു'; ദിയയുടെ മടിസാർ സാരി ലുക്കിനെക്കുറിച്ച് അഹാന

Published : Mar 14, 2025, 09:46 AM IST
'അവൾക്കത് നന്നായി ചേർന്നു, കാണാൻ നല്ല ഭംഗിയായിരുന്നു'; ദിയയുടെ മടിസാർ സാരി ലുക്കിനെക്കുറിച്ച് അഹാന

Synopsis

ആദ്യമായിട്ടാണ് ദിയ അങ്ങനെ ഒരുങ്ങിയിട്ട് വരുന്നത് എന്നും അഹാന.

സമൂഹമാധ്യമത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് നടന്‍ കൃഷ്ണകുമാറിന്‍റെ മകള്‍ ദിയ കൃഷ്‍ണ. യൂട്യൂബർ, സംരംഭക എന്നീ നിലകളിലും ദിയ പ്രശസ്തയാണ്. വിവാഹ ജീവിതവും ഗര്‍ഭകാലവുമെല്ലാം ആസ്വദിക്കുകയാണ് ദിയയിപ്പോള്‍. അശ്വിന്‍ ഗണേഷാണ് ദിയയുടെ ഭര്‍ത്താവ്. ഗര്‍ഭിണിയായതിന് ശേഷം ആദ്യമായി നടത്തിയ ചടങ്ങിനെ കുറിച്ച് ദിയയും അശ്വിനും മുൻപ് സംസാരിച്ചിരുന്നു. അഞ്ചാം മാസത്തിൽ നടത്തുന്ന ചടങ്ങാണിത്.  ചടങ്ങിന്റെ വീഡിയോയുമായാണ് ദിയ ഏറ്റവുമൊടുവിൽ ആരാധകർക്കു മുൻപിൽ എത്തിയിരിക്കുന്നത്.

മടിസാർ സാരിയിൽ അതീവ സുന്ദരിയായി തമിഴ് ബ്രാഹ്മിൺ സ്റ്റൈലിലാണ് അഞ്ചാം മാസത്തെ ചടങ്ങുകൾക്കായി ദിയ എത്തിയത്. സ്വർണ കരയുള്ള മുണ്ടും വേഷ്ടിയും അണിഞ്ഞാണ് അശ്വിൻ എത്തിയത്. ''ദിയ ആദ്യമായി മടിസാര്‍ സാരി ഉടുത്ത് വന്ന ദിവസമാണ്. നല്ല ഭംഗി ഉണ്ടായിരുന്നു. ആദ്യമായിട്ടാണ് ഞാനത് കാണുന്നത്. വിവാഹത്തിന് അങ്ങനെ ചെയ്താലോ എന്നൊരു ആലോചന ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. പക്ഷേ ഭാഗ്യത്തിന് നമുക്ക് അങ്ങനെ ഒരുങ്ങാൻ ഇതുപോലൊരു ഫങ്ഷന്‍ വന്നു. അന്ന് ചെയ്യാത്തതൊക്കെ ഇന്ന് നടത്തി. നമുക്ക് തന്നെ കാണാന്‍ പറ്റാത്തൊരു ലുക്ക് കാണാന്‍ പറ്റി'', അശ്വിൻ പറഞ്ഞു.

ദിയയെ കുറിച്ച് സഹോദരി അഹാനയും അമ്മ സിന്ധു കൃഷ്ണയുമൊക്കെ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. ''ആദ്യമായിട്ടാണ് ദിയ അങ്ങനെ ഒരുങ്ങി വരുന്നത്. എന്നാല്‍ പണ്ടേ ഇതൊക്കെ ഇടുന്ന ഒരാളെ പോലെയാണ് അവളെ കണ്ടപ്പോള്‍ തോന്നിയത്. ആ വേഷം അവള്‍ക്ക് നന്നായി ചേരുന്നുണ്ട്. ആ കോസ്റ്റ്യൂമിൽ ദിയയെ കാണാന്‍ നല്ല ഭംഗിയായിരുന്നു'', അഹാന പറഞ്ഞു. ദിയക്ക് ആരോഗ്യമുള്ള ഒരു കുഞ്ഞ് ജനിക്കട്ടെ എന്നായിരുന്നു അമ്മ സിന്ധു കൃഷ്‍ണയുടെ ആശംസ.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു ദിയയും അശ്വിനും തമ്മിലുള്ള വിവാഹം. ലളിതമായ രീതീയിലായിരുന്നു വിവാഹചടങ്ങുകൾ നടത്തിയത്.

Read More: ഡ്രാഗണിലെ കീര്‍ത്തിയാകാൻ തീരുമാനിച്ചത് ആ താരത്തെ, സംവിധായകന്റെ വെളിപ്പെടുത്തല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഈ ടീമിന്റെ കൂടെ ഞാനുമുണ്ട്, പിന്നെ എന്റെ അടുത്ത ഒരു സുഹൃത്തും..'; 'ചത്താ പച്ച'യിൽ മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്നു?
'ഒരു കഷണം കയറിൽ ജീവിതം അവസാനിപ്പിച്ചത് കാണേണ്ടി വന്നു'; ചർച്ചയായി ആസിഫ് അലിയുടെ 'സഹദേവൻ'