സൈക്കോ ത്രില്ലറുമായി പുതുമുഖങ്ങളുടെ 'ആഹ്ളാദം'; സെക്കന്‍റ് ലുക്ക് എത്തി

Published : Aug 29, 2025, 08:13 PM IST
ahladam malayalam movie second look poster

Synopsis

നവാഗതനായ ജിജീഷ് ഗോപി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം

ദുബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹോളി ഡ്രീംസ് പ്രൊഡക്ഷൻസിനൊപ്പം വൈബ് ക്രിയേഷൻസ് മീഡിയ എൽഎൽപിയും ചേര്‍ന്ന് നിർമ്മിച്ച് പുതുമുഖങ്ങളായ അനുരാജ് അലന്തട്ടിൽ, ഹെൽന മാത്യു, വിപിൻ നാരായണൻ, രാഗേഷ് മേനോൻ, ജിജീഷ് ഗോപി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിജീഷ് ഗോപി കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ആഹ്ലാദം'. ചിത്രത്തിൻറെ സെക്കൻ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മലയാളത്തിൽ വീണ്ടുമൊരു സൈക്കോ ത്രില്ലർ ഗണത്തിൽ എത്തുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം കലേഷ് കരുണാകർ ആണ്. സംവിധായകൻ്റെ വരികൾക്കും സംഗീതത്തിനും സുധീപ് കുമാർ ആലപിച്ചിരിക്കുന്നു.

എഡിറ്റർ ഗോപീകൃഷ്ണൻ ആർ, ക്രിയേറ്റീവ് സപ്പോർട്ട് അരുൺ ദേവ് മലപ്പുറം, കോറിയോഗ്രാഫി പ്രതിക് ഗോലപ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ റിഹാസ് ഹനീഫ്, അസോസിയേറ്റ് ഡയറക്ടർ വിനു അച്യുതൻ, രഞ്ചു സ്റ്റീഫൻ, അനീഷ് തോമസ്, എസ്.എഫ്. എക്സ് & വി.എഫ്.എക്സ്: അഭയ് ഡേവിഡ്, ടൈറ്റിൽ: സിനിപോപ്പ് എൻ്റർടെയ്ൻമെൻ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ബി.സി ക്രിയേറ്റീവ്സ്, പ്രമോഷൻ കൺസൾട്ടൻ്റ്: മനു വി തങ്കച്ചൻ, പബ്ലിസിറ്റി ഡിസൈൻസ്: മാജിക് മോമെൻ്റ്സ്, പി. ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ