തെലുങ്കിൽ തിളങ്ങാൻ ഐശ്വര്യ ലക്ഷ്മി; ‘ഗോഡ്‌സെ’യിൽ നായകന്‍ സത്യദേവ്

Published : Feb 11, 2021, 07:40 PM ISTUpdated : Feb 11, 2021, 07:41 PM IST
തെലുങ്കിൽ തിളങ്ങാൻ ഐശ്വര്യ ലക്ഷ്മി; ‘ഗോഡ്‌സെ’യിൽ നായകന്‍ സത്യദേവ്

Synopsis

‌മഹേഷിന്റെ പ്രതികാരം തെലുങ്ക് റീമേക്കില്‍ ഫഹദിന്റെ വേഷത്തിലെത്തിയത് സത്യദേവ് ആയിരുന്നു. 

മലയാളത്തിന്റെ പ്രിയതാരം  ഐശ്വര്യ ലക്ഷ്മി തെലുങ്കിലേക്ക് ചേക്കേറുന്നു. ‘ഗോഡ്‌സെ’ എന്ന ചിത്രത്തിലൂടെയാണ് തെലുങ്ക് സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ‘ഗോഡ്‌സെ’യിൽ സത്യദേവാണ് നായകൻ. സിനിമയുടെ ചിത്രീകരണം ഹൈദരാബാദിൽ തുടങ്ങി.

‌മഹേഷിന്റെ പ്രതികാരം തെലുങ്ക് റീമേക്കില്‍ ഫഹദിന്റെ വേഷത്തിലെത്തിയത് സത്യദേവ് ആയിരുന്നു. സി.കെ. കല്യാൺ, സി കെ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ നിർമിക്കുന്ന ഗോഡ്സെ സംവിധാനം ചെയ്യുന്നത് ഗോപി ഗണേഷ് പട്ടാഭിയാണ്. 

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് ഐശ്വര്യ ലക്ഷ്മി എത്തുന്നത്. ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി ഐശ്വര്യ ലക്ഷ്മിയെ ജനപ്രിയയാക്കി. വരത്തൻ എന്ന ചിത്രത്തിലും ശക്തമായ അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചു. പൊന്നിയൻ സെൽവൻ,ജഗമെ തന്തിരം, കാണെക്കാണെ, കുമാരി,അർച്ചന 31 നോട്ട് ഔട്ട് ’ എന്നീ ചിത്രങ്ങളാണ് ഐശ്വര്യയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

തമിഴ്‌നാട് ബോക്സ്ഓഫീസിൽ നിന്ന് മാത്രം 100 കോടി നേട്ടവുമായി സൂരി ചിത്രം 'മണ്ടാടി'; ഒക്ടോബർ 8 മുതൽ ഒടിടിയിൽ
വൻ കുതിപ്പുമായി ദൃശ്യം 3, കളക്ഷൻ കണക്കുകള്‍