ഐശ്വര്യ റായ്‍യുടെ ഫോട്ടോ ചര്‍ച്ചയാകുന്നു, ഒപ്പമുള്ള കുട്ടി ആരാണെന്ന അന്വേഷണത്തില്‍ ആരാധകര്‍

By Web TeamFirst Published Jul 30, 2021, 11:36 AM IST
Highlights

ഐശ്വര്യ റായ്‍യും ഒപ്പം അഭിനയിക്കുന്ന കുട്ടിയും ഒന്നിച്ചുള്ള ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

ഐശ്വര്യ റായ് അഭിനയിക്കുന്ന പുതിയ സിനിമയാണ് പൊന്നിയിൻ ശെല്‍വൻ. മണിരത്‍നം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ ഐശ്വര്യ റായ്‍യും സിനിമയിലെ ബാലതാരമായ രാഘവൻ മുരുഗനും ഒന്നിച്ചുള്ള ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

ഐശ്വര്യ റായ്‍യുടെ ഒപ്പമുള്ള ഫോട്ടോ ചര്‍ച്ചയായതോടെ ആരാണ് ഈ കുട്ടി എന്ന അന്വേഷണത്തിലാണ് എല്ലാവരും. തമിഴില്‍ ബാലതാരമായി മികവ് കാട്ടുന്ന നടനാണ് രാഘവൻ മുരുഗൻ. ധനുഷിന്റെ ഒപ്പം പവര്‍പാണ്ടിയില്‍ അഭിനയിച്ച താരമാണ് രാഘവൻ മുരുഗൻ. ജയം രവിക്കൊപ്പം എനിമി എന്ന സിനിമയിലും രാഘവൻ മുരുഗൻ അഭിനയിച്ചു.

ലൈക പ്രൊഡക്ഷൻസ് ആണ് പൊന്നിയിൻ ശെല്‍വൻ നിര്‍മിക്കുന്നത്.

എന്തായാലും ഐശ്വര്യ റായ്‍ക്കൊപ്പമുള്ള രാഘവൻ മുരുഗന്റെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

click me!