ഇതാ ഇങ്ങനെയാണ് ഐശ്വര്യ റായ് 'പൊന്നിയിൻ ശെല്‍വനി'ല്‍, ഫോട്ടോ പുറത്ത്

By Web TeamFirst Published Aug 24, 2021, 9:26 PM IST
Highlights

പൊന്നിയിൻ ശെല്‍വൻ എന്ന ചിത്രത്തിലാണ് ഐശ്വര്യ റായ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

സാമൂഹ്യമാധ്യമങ്ങളില്‍ വളരെയധികം ഇടപെടുന്ന താരമല്ല ഐശ്വര്യ റായ്. പക്ഷേ ഐശ്വര്യ റായ്‍യുടെ ആരാധക കൂട്ടായ്‍മയില്‍ ഒട്ടേറെ ഫേസ്‍ബുക്ക് പേജുകളുമുണ്ട്. ഐശ്വര്യ റായ്‍യുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ പുതിയ സിനിമയിലെ ഒരു ഫോട്ടോയാണ് ഐശ്വര്യ റായ്‍യുടേതായി ചര്‍ച്ചയാകുന്നത്.

പൊന്നിയിൻ ശെല്‍വൻ എന്ന ചിത്രത്തിലാണ് ഐശ്വര്യ റായ് ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മണിരത്‍നം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തിടെ പുതുച്ചേരിയായിരുന്നു ഒരു ലൊക്കേഷൻ. അവിടെ നിന്നുള്ള ഐശ്വര്യയുടെ ഒരു ഫോട്ടോയാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

ലൈക പ്രൊഡക്ഷൻസ് ആണ് ചിത്രം നിര്‍മിക്കുന്നത്.

പൊന്നിയിൻ ശെല്‍വൻ സിനിമയില്‍ മികച്ച കഥാപാത്രമാണ് ഐശ്വര്യ റായ്‍യുടേത്.

click me!