'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' തമിഴ് റീമേക്കിൽ നായികയാകാൻ ഐശ്വര്യ രാജേഷ്, ചിത്രീകരണം ഉടൻ

By Web TeamFirst Published Feb 24, 2021, 8:45 AM IST
Highlights

 മലയാളത്തില്‍ ജിയോ ബേബി സംവിധാനം ചെയ്ത ഈ ചിത്രം തമിഴിലും തെലുങ്കിലും ഒരുക്കുന്നത് ജയംകൊണ്ടേന്‍, കണ്ടേന്‍ കാതലൈ, സേട്ടൈ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കണ്ണനാണ്.

നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളില്‍ എത്തിയ 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' സിനിമയുടെ തമിഴ് റീമേക്കില്‍ ഐശ്വര്യ രാജേഷ് നായികയാവുമെന്ന് റിപ്പോര്‍ട്ട്. മലയാളത്തില്‍ ജിയോ ബേബി സംവിധാനം ചെയ്ത ഈ ചിത്രം തമിഴിലും തെലുങ്കിലും ഒരുക്കുന്നത് ജയംകൊണ്ടേന്‍, കണ്ടേന്‍ കാതലൈ, സേട്ടൈ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കണ്ണനാണ്.

തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരേ സമയം ഒരുക്കുന്ന ചിത്രത്തിലെ താരങ്ങളെ ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കാരക്കുടിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. പി.ജി മുത്തയ്യയാണ് ക്യാമറ.രാജ്കുമാറാണ് ആര്‍ട്ട് വിഭാഗം. സംഭാഷണം പട്ടുകോട്ടൈ പ്രഭാകര്‍. 

'കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്' എന്ന ചിത്രത്തിനു ശേഷം ജിയോ ബേബി സംവിധാനം ചെയ്ത 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' ജനുവരി 15നാണ് റിലീസ് ചെയ്യപ്പെട്ടത്. നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും നായികാനായകന്മാരായ ചിത്രം നീസ്ട്രീം എന്ന പുതിയ ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. കൈകാര്യം ചെയ്ത വിഷയത്തിന്‍റെ പ്രാധാന്യവും അവതരണത്തിലെ മൂര്‍ച്ഛയും കൊണ്ട് ആദ്യദിനത്തില്‍ തന്നെ വലിയ പ്രേക്ഷകാഭിപ്രായം നേടിയ ചിത്രം ബിബിസി ഉള്‍പ്പെടെ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വരെ ഇടംപിടിച്ചിരുന്നു.

click me!